
തലയോലപറമ്പ്: തലയോലപറമ്പ് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലം പൊതുയോഗം നടത്തി. തലയോലപറമ്പ് ഗവൺമെൻ്റ് യു പി സ്കൂൾ ഹാളിൽ മണ്ഡലം പ്രസിഡൻ്റ് കെ.ഡി. ദേവരാജൻ്റെ അധ്യക്ഷതയിൽ നടന്ന യോഗം ഡിസിസി പ്രസിഡൻ്റ് നാട്ടകംസുരേഷ് ഉദ്ഘാടനം ചെയ്തു.
ജയസാധ്യതയുള്ളവരും പ്രദേശത്തെ പ്രവർത്തകരുടെ അഭിപ്രായത്തെ മാനിച്ചുള്ള സ്ഥാനാർഥി നിർണയത്തോടെ ഒറ്റ കെട്ടായി തെരഞ്ഞെടുപ്പിനെ നേരിട്ട് തലയോലപറമ്പ് പഞ്ചായത്തിൻ്റെ ഭരണം തിരിച്ചുപിടിക്കണമെന്ന് ഡിസിസി പ്രസിഡൻ്റ് ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
യോഗത്തിൽ വാർഡു പ്രസിഡൻ്റുമാരെയും ഹരിതകർമസേനാംഗങ്ങളെയും ആദരിച്ചു. കെ പി സി സി അംഗം മോഹൻ ഡി.ബാബു, പി.വി. പ്രസാദ് , ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.കെ.ഷിബു, അക്കരപ്പാടം ശശി, അഡ്വ. പി.പി.സിബിച്ചൻ, വി.റ്റി ജെയിംസ്, എം. അനിൽകുമാർ, ജോസ് വി. ജേക്കബ്ബ് ,എം ജെ

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജോർജ് , ശശിധരൻ വാള വേലി,വിജയമ്മ ബാബു, ജോൺ തറപ്പേൽ,കെ. കെ. ഷാജി, പി. എംമക്കാർ, പി.കെ. ജയപ്രകാശ്,എം.വി.മനോജ്, സീതു ശരിധരൻ, കുമാരി കരുണാകരൻ, നിസാർ വരവുകാല , അനിത സുബാഷ്, തുടങ്ങിയവർ പ്രസംഗിച്ചു.