ഉണ്ണികൃഷ്ണൻ പോറ്റി സ്വര്‍ണപ്പാളികള്‍ പ്രദര്‍ശിപ്പിച്ചും ലക്ഷങ്ങള്‍ തട്ടി; മുറിച്ച്‌ വിറ്റതായും വിവരം

Spread the love

പത്തനംതിട്ട: ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിലെ സ്വർണപ്പാളികള്‍ പ്രദർശിപ്പിച്ചും ലക്ഷങ്ങള്‍ തട്ടിയെടുത്തതായി വിവരം.

മുറിച്ചു വിറ്റതായും കണ്ടെത്തി. ബംഗളൂരുവിലും ഹൈദരാബാദിലുമാണ് സ്വർണപ്പാളികള്‍ പ്രദർശിപ്പിച്ച്‌ പണം തട്ടിയത്.

ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറുന്നതിനുമുൻപ് 2019 ആഗസ്റ്റ് 29ന് സ്വർണ പാളികള്‍ ശബരിമലയില്‍ തൂക്കി മഹസർ തയാറാക്കിയിരുന്നു. തിരുവാഭരണ കമീഷണറുടെ നേതൃത്വത്തില്‍ അന്ന് സ്വർണപ്പാളികള്‍ തൂക്കിയപ്പോള്‍ ഭാരം 42 കിലോയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, 39ാം ദിവസം ചെന്നൈയിലെത്തിച്ചശേഷം പാളികള്‍ തൂക്കിയപ്പോള്‍ 38.28 കിലോ മാത്രമാണുണ്ടായിരുന്നത്. ഇതോടെയാണ് പാളിയുടെ ഭാഗങ്ങള്‍ മുറിച്ചുവിറ്റെന്ന തരത്തിലുള്ള സൂചനകള്‍ വിജിലൻസിന് ലഭിച്ചത്. ഇക്കാര്യം പ്രത്യേകസംഘം അന്വേഷിക്കും.