ബ്രേക്ഫാസ്റ്റിന് നല്ല മയമുള്ള ചെമ്പാ പുട്ട്;സോഫ്റ്റ് പുട്ട് എങ്ങനെ തയ്യാറാക്കാം

Spread the love

രാവിലെ ബ്രേക്ഫാസ്റ്റിനു കഴിക്കാൻ കിടിലം ഒരു ചെമ്പാ പുട്ട് ആയാലോ. പുട്ടും പയറും പപ്പടവും ഏവർക്കും ഇഷ്ടപെട്ട ബ്രേക്ഫാസ്റ്റ് കോമ്പിനേഷൻ ആണ്. മലയാളികൾക്ക് ഏറ്റവും ഇഷ്ട്പെട്ട ഒരു ഐറ്റം കൂടിയാണ് ചെമ്പാ പുട്ടുപൊടി. അതിനാവശ്യമുള്ള ചേരുവകൾ

ചേരുവകൾ

1. ചെമ്പാ പുട്ട് പൊടി – 250g
2. തേങ്ങ ചിരകിയത് –
ആവശ്യത്തിന്
3. ഉപ്പ് – ആവശ്യത്തിന്
4. പച്ച വെള്ളം –
ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പൊടി ഒരു പാത്രത്തിലേക്ക് ഇട്ട് കൊടുക്കുക അതിലേക്കു ആവശ്യത്തിന് ഉപ്പും കുറച്ചു തേങ്ങ ചിരകിയതും ചേർത്ത് നന്നായി യോജിപ്പിച്ചു കൊടുക്കുക. അതിനുശേഷം അല്പം വെള്ളം കുടഞ്ഞു പൊടി കൈകൊണ്ട് തിരുമി നനച്ചെടുക്കുക. ആദ്യം ഒഴിച്ച വെള്ളം പൊടിയിൽ നന്നായി ചേർന്നതിനു ശേഷം അടുത്ത വെള്ളം കുടഞ്ഞു കൊടുക്കുക. പൊടി നനഞ്ഞോന്നു അറിയാനായി പൊടി കയ്യിൽ എടുത്തു പിടിച്ചു നോക്കുക.

പരുവത്തിന് നനഞ്ഞു വന്ന പൊടി പുട്ട് കുറ്റിയിലേക്ക് നിറച്ചു കൊടുക്കുക. വേവിക്കാനായി കുക്കറിൽ വെള്ളം വെച്ച് അടപ്പിൽ നിന്നും വെയിറ്റു മാറ്റി ആവി വരാൻ വെക്കുക. ആവി വന്ന് കഴിയുമ്പോൾ പുട്ട് കുറ്റി അതിനു മുകളിലേക്കു വെച്ച് വേവിച്ചെടുക്കുക. സ്വാദിഷ്ടമായ ചെമ്പാ പുട്ട് തയ്യാർ…