കത്തെഴുതൂ, അരലക്ഷം സമ്മാനം നേടാം;ലക്ഷ്യം തപാൽ സേവനങ്ങൾ പ്രോത്സാഹിപ്പിക്കുക; കോട്ടയം പോസ്റ്റൽ ഡിവിഷൻ ജില്ലയിൽ മത്സരത്തിന് തുടക്കംകുറിച്ചു

Spread the love

കോട്ടയം :തപാൽ സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി കത്തെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു.

‘ലെറ്റർ ടു മൈ റോൾ മോഡൽ’ എന്ന വിഷയത്തിൽ കത്തെഴൂതൂ….. കുട്ടികളൊ, മുതിർന്നവരെന്നൊ എന്നില്ല, ആർക്കും എഴുതാം, ഏറ്റവും മികച്ച കത്തിന് അരലക്ഷം സമ്മാനവും ലഭിക്കും.ഇതിനായി കോട്ടയം ചിന്മയ വിദ്യാലയ സ്കൂളിൽ തപാൽപ്പെട്ടി സ്ഥാപിച്ച് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.

കുട്ടികൾ എഴുതിയ കത്തുകൾ തപാൽപ്പെട്ടിയിൽ നിക്ഷേപിച്ച് കോട്ടയം പോസ്റ്റൽ ഡിവിഷൻ ജില്ലയിൽ മത്സരത്തിന് തുടക്കംകുറിച്ചു. 18 വയസ്സിന് താഴെയും മുകളിലും എന്നിങ്ങനെ രണ്ടുവിഭാഗങ്ങളിലാണ് മത്സരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മികച്ച കത്തുകൾക്ക് അമ്പതിനായിരം രൂപ വരെ സമ്മാനം നൽകും. ഇൻലൻഡിൽ 500 വാക്കിലും കടലാസിൽ ആയിരം വാക്കിലും കവിയാതെയാണ് എഴുതേണ്ടത്. കത്തുകൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ, കേരള സർക്കിൾ, തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ പോസ്റ്റ് ചെയ്യണം. ഡിസംബർ എട്ടാണ് അവസാന തീയതി.