
ലക്‌നൗ: അമ്മായിയമ്മയുമായുള്ള അവിഹിതബന്ധം അറിഞ്ഞതോടെ ഭാര്യയെ കൊലപ്പെടുത്തി യുവാവ്.
ഉത്തർപ്രദേശിലെ കാസ്‌ഗഞ്ച് ജില്ലയിലെ സിദ്ധാപുര ഗ്രാമത്തിലാണ് സംഭവം നടന്നത്. ശിവാനിയെന്ന 20കാരിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് പ്രമോദും സ്വന്തം അമ്മയുമായുള്ള ബന്ധം ശിവാനി ചോദ്യം ചെയ്തതാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറയുന്നു.
2018ലാണ് പ്രമോദും ശിവാനിയും വിവാഹിതരായത്. ഇരുവരുടെയും സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സ്വന്തം അമ്മയും ഭർത്താവും തമ്മിലെ ബന്ധം ശിവാനി അറിയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനുപിന്നാലെ ശിവാനിയും പ്രമോദും തമ്മില്‍ വഴക്ക് പതിവായിരുന്നു. ശിവാനി കൊല്ലപ്പെട്ട ദിവസവും ബഹളം കേട്ടിരുന്നെങ്കിലും സ്ഥിരമായുള്ള വഴക്കാണെന്ന് കരുതി ആരും അന്വേഷിച്ചെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു.
കൊലയ്ക്ക് പിന്നാലെ പ്രമോദും കുടുംബവും നാടുവിട്ടിരുന്നു. വീട്ടിലെത്തിയ ബന്ധുക്കളാണ് ശിവാനിയുടെ മൃതദേഹം കണ്ടത്. പിന്നാലെ ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രമോദിനായുള്ള തെരച്ചില്‍ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.