
ഡൽഹി പൊലീസിൽ ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ) ഒഴിവുകളിലേക്കു സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും അപേക്ഷിക്കാം. പുരുഷന്മാർക്ക് 341, സ്ത്രീകൾക്ക് 168 എന്നിങ്ങനെ ആകെ 509 ഒഴിവ്. ഒക്ടോബർ 20 നകം ഓൺലൈനായി അപേക്ഷിക്കണം.
ശമ്പളം: പേ ലെവൽ–4, 25,500-81,100.
പ്രായം: 18–25. എസ്‌സി/എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. വിമുക്‌തഭടന്മാർക്കും ഡിപ്പാർട്മെന്റൽ ജീവനക്കാർക്കും ഇളവ് ചട്ടപ്രകാരം. മറ്റു യോഗ്യരായവർക്കും നിയമാനുസൃത ഇളവ് ലഭിക്കും. ഇളവുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കു വെബ്‌സൈറ്റ് കാണുക. 2025 ജൂലൈ 1 അടിസ്ഥാനമാക്കി പ്രായം, യോഗ്യത എന്നിവ കണക്കാക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു ജയം. ടൈപ്പിങ് പ്രാഗൽഭ്യം (ഇംഗ്ലിഷ്–മിനിറ്റിൽ 30 വാക്ക്, ഹിന്ദി–25 വാക്ക്).
ശാരീരിക യോഗ്യത:
പുരുഷൻ: ഉയരം: 165 സെ.മീ, നെഞ്ചളവ്: 78–82 സെ.മീ. എസ്ടി വിഭാഗക്കാർ: ഉയരം: 160 സെ.മീ, നെഞ്ചളവ്: 73–77 സെ.മീ. സ്ത്രീ: ഉയരം: 157 സെ.മീ. എസ്‌സി/എസ്ടി വിഭാഗക്കാർ: ഉയരം: 152 സെ.മീ. തൂക്കം: ഉയരത്തിന് ആനുപാതികം. കാഴ്‌ചശക്‌തി: കണ്ണടയില്ലാതെ രണ്ടു കണ്ണുകൾക്കും 6/12. കൃത്യനിർവഹണത്തിനു തടസ്സമാകുന്ന വൈകല്യങ്ങളൊന്നും പാടില്ല.
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, കായികക്ഷമതാ പരീക്ഷ, ശാരീരിക യോഗ്യതാ പരിശോധന, കംപ്യൂട്ടർ ടെസ്റ്റ്, ടൈപ്പിങ് ടെസ്റ്റ് എന്നിവ മുഖേന.
കായികക്ഷമതാ പരീക്ഷ: പുരുഷൻ: 30 വയസ്സു വരെയുള്ളവർ: 7 മിനിറ്റിൽ 1600 മീറ്റർ ഓട്ടം, ലോങ് ജംപ്: 12.5 അടി, ഹൈ ജംപ്: 3.5 അടി സ്ത്രീ: 30 വയസ്സു വരെയുള്ളവർ: 5 മിനിറ്റിൽ 800 മീറ്റർ ഓട്ടം, ലോങ് ജംപ്: 9 അടി, ഹൈ ജംപ്: 3 അടി. കായികക്ഷമതാ പരീക്ഷ സംബന്ധിച്ച വിശദവിവരങ്ങൾക്ക് വിജ്ഞാപനം കാണുക.
അപേക്ഷാഫീസ്: 100 രൂപ. സ്‌ത്രീകൾക്കും എസ്‌സി/ എസ്ടി വിഭാഗക്കാർക്കും വിമുക്‌തഭടന്മാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല. ഒക്ടോബർ 21 വരെ ഓൺലൈനായി ഫീസടയ്ക്കാം.
കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങളും കോഡുകളും: എറണാകുളം (9213), കണ്ണൂർ (9202), കൊല്ലം (9210), കോട്ടയം (9205), കോഴിക്കോട് (9206), തൃശൂർ (9212), തിരുവനന്തപുരം (9211). റീജനൽ ഓഫിസ് വിലാസം: Regional Director (KKR), Staff Selection Commission, 1st Floor, “E” Wing, Kendriya Sadan, Koramangala, Bengaluru, Karnataka–560 034 (www.ssckkr.kar.nic.in)
അപേക്ഷിക്കുന്ന വിധം: http://.ssc.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വെബ്സൈറ്റ് വഴി ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്ക് റജിസ്ട്രേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ചു ലോഗിൻ ചെയ്ത ശേഷം അപേക്ഷ പൂരിപ്പിക്കാം. അല്ലാത്തവർ ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയശേഷം അപേക്ഷിക്കുക.
കൂടുതൽ വിവരങ്ങൾക്ക്: http://.ssc.gov.in