
കോട്ടയം: കോട്ടയം ജില്ലാ ആശുപത്രിയിലെ 10 നിലകെട്ടിടത്തിന്റെ നിർമാണം സ്തംഭിപ്പിച്ചത് സംബന്ധിച്ചു എൽഡിഎഫ് ഉന്നയിച്ച ഒരാക്ഷേപത്തിനും മറുപടി പറയാൻ തയ്യാറാകാതെ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ.ചെയ്യുന്നതെന്ന് എൽഡിഎഫ് കോട്ടയം അസ്സംബ്ലി നിയോജകമണ്ഡലം കമ്മറ്റി കൺവീനർ എം.കെ പ്രഭാകരൻ ആരോപിച്ചു.
എംഎൽഎ ഉണ്ടാക്കിയ വികസന സ്തംഭനം പരിഹരിക്കാൻ ഇടപെട്ട മന്ത്രി വി എൻ വാസവനെ അവഹേളിക്കുന്ന വിധം ആക്ഷേപിക്കുന്ന നിലപാടാണ് എംഎൽഎ സ്വീകരിച്ചത്. തുടർച്ചയായി 3 യോഗങ്ങളിലും എംഎൽഎ കോട്ടയത്തു നിന്നും മണ്ണ് കൊണ്ടുപോകുന്നത് തടയുന്ന നിലപാടാണ് സ്വീകരിച്ചത്.
തുടർന്നാണ് ഇങ്കൽ പ്രതിനിധികൾ കോട്ടയത്തു തന്നെ മണ്ണ് നിക്ഷേപിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുവാൻ എംഎൽഎ യോട് ആവശ്യപ്പെട്ടത്. എംഎൽഎ അതിനു മുൻകൈയെടുക്കുകയോ, നഗരസഭയെ സഹകരിപ്പിച്ചു മണ്ണ് പൂർണമായും നീക്കം ചെയ്യാനോ തയ്യാറായില്ല. തുടർന്ന്

Whatsapp Group 1 | Whatsapp Group 2 |Telegram Group
മന്ത്രി വി എൻ വാസവൻ ഇടപെട്ടു മെഡിക്കൽ കോളേജിലേക്കും അയ്മനം പഞ്ചായത്തിലേക്കും മണ്ണ് നീക്കം ചെയ്യുന്നതിന് തയ്യാറായത്. അത് മറച്ചു വെച്ചു മന്ത്രി വി.എൻ വാസവനെതിരായി കളവു പ്രചരിപ്പിക്കുവാൻ എംഎൽഎ മുന്നിട്ടിറങ്ങിയത് സ്വന്തം വീഴ്ച മറച്ചു വെക്കാനാണ്.
ജില്ലാ ആശുപത്രി വികസന സമിതി യോഗത്തിൽ ഈ മണ്ണ് പുളീംകുന്നു ആശുപത്രിയിലേക്ക് ആരോഗ്യവകുപ്പ് നേരിട്ട് അവരുടെ ചിലവിൽ കൊണ്ടുപോകുന്ന നിർദേശം അവതരിപ്പുകയും ഉത്തരവ് ഹാജരാക്കുകയും ചെയ്തതാണ്.
അയ്മനം പഞ്ചായത്തിന്റെ പദ്ധതി പ്രകാരം അവരുടെ സ്ഥലത്തു നിക്കേഷിപ്പിക്കുന്നതിന് മണ്ണ് കൊണ്ടുപോകുന്നത് ടോറസ് ലോറികളിലാണ്. ടോറസ് ലോറികൾ എത്താത്ത സ്ഥലത്താണ് മണ്ണ് നിക്ഷേപിക്കണ്ടത് എന്നത് കൊണ്ട് തന്നെ താത്കാലികമായി ഒരു സ്ഥലത്തു ഈ മണ്ണ് കൂട്ടിയിട്ടുണ്ട്.
തുടർന്ന് ചെറിയ വാഹനങ്ങളിൽ മാത്രമാണ് അവിടേക്കു മണ്ണ് കൊണ്ട് പോകാനാവുക. അവിടെ ഭൂമി താഴുന്ന നിലയിലായതുകൊണ്ട് അവിടെ കാലാവസ്ഥ അനുകൂലമായാൽ മാത്രമേ പ്രവർത്തികൾ പൂർത്തിയാക്കാൻ സാധിക്കു. അയ്മനത്ത് സ്വകാര്യ വ്യക്തിക്ക് മണ്ണ് നൽകി എന്ന് പറഞ്ഞത് പച്ചക്കള്ളമാണ്.
നവ കേരളം സദസ്സിന്റെ ഭാഗമായ പദ്ധതികൾക്കുൾപ്പെടെ കോട്ടയം നിയോജക മണ്ഡലത്തിന് പണം അനുവദിക്കാൻ പിണറായി സർക്കാർ തയ്യാറായിട്ടും സർക്കാരിനെയും സർക്കാരിന്റെ പ്രതിനിധിയായ മന്ത്രി വി.എൻ വാസവനെയും ആക്രമിക്കുകയും അപമാനിക്കുകയും ചെയ്യുന്ന നില കോട്ടയം എംഎൽഎ സ്വീകരിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
ചിങ്ങവനം സ്പോർട്സ് കോംപ്ലെക്സിന് പതിമൂന്നരയേക്കർ ഭൂമി ലഭ്യമാക്കിയിരുന്നു എന്ന അദ്ദേഹത്തിന്റെ പ്രസ്താവന പച്ചക്കളമാണ്. ചിങ്ങവനത്തെ ഭൂമി ടെസിൽ കമ്പനി വകയാണ് അത് സ്പോർട്സ് വകുപ്പിന് വിട്ടുകൊടുക്കുന്ന യാതൊരു ഉത്തരവും എംഎൽഎയുടെ കാലത്തു ഉണ്ടായിട്ടില്ല അവിടെ അദ്ദേഹം പെരുവഴിയിലാണ് തറക്കലിട്ടു ഉദഘാടന മാമാങ്കം പത്തു കൊല്ലം മുൻപ് നടത്തിയത് അത് തൊണ്ടി സഹിതം പിടിക്കപ്പെട്ടു.
കഞ്ഞിക്കുഴിയിൽ ഫ്‌ളൈഓവറിനു മുപ്പത്തിയാറരകോടിരൂപ അനുവദിച്ചിരുന്നുവെന്നു എംഎൽഎ പറയുന്നത് പച്ചക്കള്ളമാണ്. സ്ഥലം ഏറ്റെടുക്കാതെയാണോ ടെൻഡർ നടപടികൾ പൂർത്തിയാക്കുക എന്ന് എംഎൽഎ വ്യക്ക്തമാക്കണം. അപ്രകാരം ഒരു ടെൻഡർ നടപടിയോ പണം അനുവദിക്കലോ കരാറുകാരനെ കണ്ടെത്തലോ ഉണ്ടായിട്ടില്ല.
അതിന്റെ രേഖകൾ പുറത്തു വിടാൻ എംഎൽഎയെ എൽഡിഎഫ് വെല്ലു വിളിക്കുന്നു. അവിടെ 2 സെന്റ് ഭൂമി എൽഡിഎഫ് സർക്കാർ എടുത്തു കൊടുക്കാത്തത് കൊണ്ടാണ് കഞ്ഞിക്കുഴി ഫ്ലൈഓവർ നിർമാണം സ്തംഭിച്ചതു എന്ന് എംഎൽഎ പറയുന്നത് പച്ച ക്കള്ളമാണ്.
കോട്ടയം എംഎൽഎയുടെ വഞ്ചനാപരമായ നിലപാടിനെതിരെ ഇടതുപക്ഷ ജനാധിപത്യമുന്നണി ശക്തമായ തുടർ സമരങ്ങൾ സംഘടിപ്പിക്കുമെന്ന് എം കെ പ്രഭാകരൻ അറിയിച്ചു.