തിരുവനന്തപുരത്ത് എട്ട് വയസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Spread the love

തിരുവനന്തപുരം: ചെമ്പഴന്തിയിൽ എട്ട് വയസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെമ്പഴന്തി അക്കരവിള വീട്ടിൽ പ്രമോദ് സിനി ദമ്പതികളുടെ മകൻ ശ്രേയസ് (8) ആണ് മരിച്ചത്. ചെമ്പഴന്തി മണക്കൽ എൽപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ശ്രേയസ്.

മുറിയിലെ ജനാലയിൽ ബെഡ് ഷീറ്റില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ഉടൻ തന്നെ തിരുവനന്തപുരം എസ് എ റ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു.