നിരത്തുകളിലെ ബൈക്ക് റേസിങും സ്റ്റണ്ടിങും അപകടകരം: യുവാക്കൾ പായുന്നത് 120 കിലോമീറ്റർ വേഗതയിൽ: അപകടമുണ്ടായാൽ ഇവരെ കൊണ്ടുപോകുന്ന ആംബുലൻസിന്റെ വേഗത 100 കിലോമീറ്റർ മാത്രം: മരണപ്പെട്ടാൽ വീട്ടിലേക്ക് എത്തിക്കുന്ന ആംബുലൻസിന് വേഗത 50 കിലോമീറ്ററിൽ താഴെ.

Spread the love

കോട്ടയം: നിരത്തുകളില്‍ ബൈക്ക് റേസിങും സ്റ്റണ്ടിങും നടത്താനുള്ളതല്ല. കെ.ടി.എം ഡ്യൂക്ക് പോലുള്ള ബൈക്കുകളില്‍ 120 കിലോ മീറ്റര്‍ വേഗത്തിലാണ് ഇന്നു യുവാക്കള്‍ പായുന്നത്.

ഇത്തരം അഭ്യാസങ്ങള്‍ നടത്തി അപകടത്തില്‍പ്പെട്ടാല്‍ അവരെ കൊണ്ടുപോകുന്ന ആമ്പുലന്‍സിനു വേഗം 100 കിലോമീറ്റര്‍ മാത്രമാണ്.
അപകടത്തില്‍ മരണപ്പെട്ടവരെ വീട്ടിലേക്കെത്തിക്കുമ
മ്പോള്‍ ആമ്പുലന്‍സിനു വേഗം 50 കിലോമീറ്റര്‍ പോലും ഉണ്ടാകില്ലെന്നു ഇക്കൂട്ടര്‍ മറക്കുന്നു.

അമിത വേഗത്തില്‍ പോകുന്ന വാഹനങ്ങളുടെ വിഡിയോയും അഭ്യാസ പ്രകടനങ്ങളും സമൂഹമാധ്യമ ഹാന്‍ഡിലുകളില്‍ പ്രചരിപ്പിക്കുന്നത് പ്രധാന വിനോദമാണ്.

അമിതവേഗത്തില്‍ പാഞ്ഞെത്തുന്ന ഇവര്‍ മറ്റ് വാഹനങ്ങള്‍ക്ക് മുന്‍പിലും യാത്രക്കാരുടെ മുന്‍പിലും അഭ്യാസപ്രകടനം നടത്തുന്നതിനിടെയാണ് പലപ്പോഴും അപകടമുണ്ടാകുന്നത്.

അതേസമയം പോലീസോ ഗതാഗതവകുപ്പോ പിടിക്കുകയോ പിഴ ഈടാക്കുകയോ ചെയ്താല്‍ അതിനെയും അംഗീകാരമായി കണ്ടു സാമൂഹ്യമാധ്യമങ്ങളില്‍ സ്റ്റാറ്റസും പോസ്റ്റും ഇടുന്നതും പതിവാണ്.
വേഗത കുറച്ചു മാത്രം വാഹനം ഓടിക്കണമെന്നു മോട്ടോര്‍ വാഹന വിഭാഗം പറയുന്നു.

ഇനി സ്പീഡില്‍ വാഹനം ഓടിക്കണമെന്നുള്ളവര്‍ അതിനുള്ള സ്വകാര്യ റേസിങ് ട്രാക്കുകളില്‍ പോകണമെന്നു മറ്റു യാത്രക്കാരും പറയുന്നു.