പാർക്ക് ചെയ്ത വാഹനങ്ങളിൽ കുട്ടികളെ തനിച്ചാക്കി പോകരുത് ; മുന്നറിയിപ്പുമായി കേരളാ പൊലീസ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം :പൊതുസ്ഥലത്ത് പാർക്ക് ചെയ്ത വാഹനങ്ങളിൽ കുട്ടികളെ തനിച്ചാക്കി പോകരുതെന്ന നിർദേശവുമായി കേരള പോലീസ്. കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി ലോക്ക് ചെയ്തുപോകുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിച്ചു വരികയാണ്. മാതാപിതാക്കളുടെ അശ്രദ്ധ മൂലം കുട്ടികളുടെ മരണം ഉൾപ്പെടെയുള്ള അപകടങ്ങൾക്ക് ഇത് കാരണമാകുമെന്നും ഇത്തരം അശ്രദ്ധകൾ അപകടകരമായ വാഹന ഉപയോഗമായി കണക്കിലെടുത്ത് കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം ശിക്ഷാർഹമാണെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ഓർമപ്പെടുത്തുകയാണ് കേരള പോലീസ്.കുട്ടികളെ കാറിലിരുത്തി വാഹനം ലോക്ക് ചെയ്ത് പോയാൽ ശ്വാസതടസ്സം നേരിട്ട് മരണം വരെ സംഭവിക്കാമെന്നും ഗിയർ/ഹാൻഡ് ബ്രേക്ക് പ്രവർത്തിക്കപ്പെട്ടും എസി കൂളിങ് കോയലിലെ ചോർച്ച കാരണവും അപകടമുണ്ടാകാമെന്നും പോലീസ് ഓർമ്മിപ്പിക്കുന്നു. ഇതിന് പുറമേ കുട്ടികൾ റോഡിലിറങ്ങി അപകടം വരുത്തി വയ്ക്കുമെന്നും കേരള പോലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊതുസ്ഥലത്ത് വാഹനം പാർക്ക് ചെയ്ത് പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളെ വാഹനത്തിനുള്ളിൽ തനിച്ചിരുത്തിയ ശേഷം മുതിർന്നവർ വാഹനം ലോക്ക് ചെയ്തു പോകുന്ന സംഭവങ്ങൾ ആവർത്തിച്ച് വരുന്നു. ഇത്തരം അശ്രദ്ധ മൂലം കുഞ്ഞുങ്ങളുടെ മരണം ഉൾപ്പെടെയുള്ള അപകടങ്ങൾക്ക് കാരണമാകുന്നു.ഇത്തരം അശ്രദ്ധകൾ അപകടകരമായ വാഹന ഉപയോഗമായി കണക്കിലെടുത്ത് കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം പ്രകാരം ശിക്ഷാർഹവുമാണ്.