പൊലീസ് നടപടിക്ക് പിന്നാലെ ഷാഫി പറമ്പില്‍ എംപിക്കെതിരെ കേസ്: പൊലീസിനെ ആക്രമിച്ചെന്ന് എഫ്‌ഐആർ; 692 പേര്‍ക്കെതിരെയും കേസെടുത്തു

Spread the love

ഴിക്കോട്: പേരാമ്പ്രയില്‍ നടന്ന സംഘർഷത്തിൻ്റെ പശ്ചാത്തലത്തില്‍ ഷാഫി പറമ്പില്‍ എംപി ഉള്‍പ്പെടെ ഉള്ളവർക്കെതിരെ കേസെടുത്ത് പൊലീസ്.

ഷാഫി പറമ്പില്‍, കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് പ്രവീണ്‍ കുമാർ തുടങ്ങിയ നേതാക്കള്‍ ഉള്‍പ്പെടെ 692 പേർക്കെതിരെയാണ് കേസ്. പൊലീസിനെ ആക്രമിച്ചെന്നാണ് എഫ്‌ഐആറിലുള്ളത്.

പൊലീസ് നടപടിയില്‍ ഷാഫിക്ക് മൂക്കിന് പൊട്ടലുണ്ടാവുകയും അടിയന്തരമായി ശസ്ത്രക്രിയയ നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്ത വിവരം പുറത്തുവരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ഷാഫി പറമ്പില്‍ എംപിയെ പൊലീസ് മർദിച്ചതില്‍ ഇന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കാനൊരുങ്ങി കോണ്‍ഗ്രസ്. വൈകിട്ട് മൂന്നുമണിക്ക് പേരാമ്പ്രയില്‍ യുഡിഎഫ് പ്രതിഷേധസംഗമം നടത്തും. കെസി വേണുഗോപാല്‍ എംപി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യും.

ഇന്നലെ രാത്രി വൈകിയും പല സ്ഥലത്തും പ്രതിഷേധം തുടർന്നു. പലയിടത്തും ഏറെ പണിപ്പെട്ടാണ് പൊലീസ് പ്രതിഷേധക്കാരെ നീക്കിയത്. വിവിധ ജില്ലകളില്‍ നടന്ന കോണ്‍ഗ്രസ് മാർച്ചില്‍ സംഘർഷമുണ്ടായി. പലയിടത്തും ദേശീയ പാത ഉപരോധിച്ച പ്രവർത്തകർ ഏറെ നേരത്തിന് ശേഷമാണ് പിന്തിരിഞ്ഞത്.