
കൊച്ചി: ശബരിമലയിലെ സ്വർണക്കൊള്ളയില്‍ കൂടുതല്‍ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറത്ത്.
ശബരിമല ശ്രീകോവിലിന്റെ കട്ടിള സ്വർണം പൊതിഞ്ഞതിലും ക്രമക്കേടുകളുണ്ടെന്ന് ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു. കട്ടിളയിലെ സ്വർണം പൊതിഞ്ഞ ചെമ്പുപാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതില്‍ വീഴ്ചയുണ്ടെന്ന് കോടതി കണ്ടെത്തി.
സ്വർണം പൊതിഞ്ഞ ചെമ്പുപാളികളാണ് കൈമാറിയതെങ്കിലും ദേവസ്വം കമ്മീഷണറുടെ കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ചെമ്പുപാളികള്‍ എന്നാണ്. ഇത് ഗുരുതരമായ കാര്യമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദേവസ്വം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ട്. മഹസറിലും രേഖപ്പെടുത്തിയിട്ടുള്ളത് ചെമ്ബുപാളികള്‍ എന്നാണ്. തന്ത്രി കണ്ഠരർ രാജീവർ, മേല്‍ശാന്തി വി.എൻ വാസുദേവൻ നമ്ബൂതിരി തുടങ്ങിയവരും മഹസറില്‍ ഒപ്പിട്ടിട്ടുണ്ട്.