
ഷെയിന്‍ നിഗം നായകനായെത്തുന്ന നവാഗതനായ വീര സംവിധാനം ചെയ്യുന്ന സിനിമയാണ് ഹാല്‍. കഴിഞ്ഞ ദിവസം ചിത്രത്തില്‍ നിന്ന് ചില രംഗങ്ങള്‍ നീക്കം ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ ഈ നീക്കത്തില്‍ പ്രതികരിക്കുകയാണ് സംവിധായകന്‍ സിബി മലയില്‍.
അദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ :-
ചിത്രം കാണാതെ തന്നെ നടപടിയിലേക്ക് പോകുക എന്ന് പറയുന്നത് അത്ഭുതകരം . റീജിയണല്‍ സെന്‍സര്‍ ബോര്‍ഡില്‍ നിന്നും യു എ സര്‍ട്ടിഫിക്കറ്റ് കിട്ടിയ സിനിമ ആണ് ഇത്. സിനിമയുടെ സിനോപ്‌സിസ് മാത്രം വായിച്ചിട്ടാണ് ഇത്രയും കട്ടുകള്‍ വരുന്നത്. ചിത്രം കാണാതെ തന്നെ നടപടിയിലേക്ക് പോകുക എന്ന് പറയുന്നത് അത്ഭുതകരം തന്നെ ആണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയില്‍ തുടങ്ങിയതാണ് ഇത്. അതിനെതിരെ നമ്മള്‍ പ്രതികരിച്ചു. സിനിമയില്‍ ഇനി എന്തൊക്കെ ഉപയോഗിക്കാം ഏതൊക്കെ വാക്കുകള്‍ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് അവരുടെ ഭാഗത്തിന് നിന്ന് ഒരു നിര്‍ദേശം ലഭിച്ചാല്‍ നന്നായിരിക്കും’, എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.