
കോഴിക്കോട്: പേരാമ്പ്രയിൽ യുഡിഎഫ്-എല്‍ഡിഎഫ് സംഘര്‍ഷം. പൊലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റു. ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറിനും പരിക്കേറ്റു.
കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ന് പേരാമ്പ്രയില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു.
ഇരു വിഭാഗങ്ങളും ഇന്ന് വൈകിട്ട് പേരാമ്പ്രയില്‍ മാര്‍ച്ച് നടത്തുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പൊലീസും കോൺഗ്രസ് പ്രവർത്തകരും ഏറ്റുമുട്ടി. പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


