ഒമാനിലേക്ക് പറക്കാം; കേരള സര്‍ക്കാരിന്റെ ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ്; ശമ്പളത്തിന് പുറമെ താമസം; ടിക്കറ്റ് ഫ്രീ

Spread the love

തിരുവനന്തപുരം: കേരള സർക്കാരിന് കീഴിൽ വിദേശ രാജ്യങ്ങളിലേക്ക് ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന ഏജന്സിയാണ് ഒഡാപെക് (ഓവര്സീസ് ഡെവലപ്മെന്റ് ആന്ഡ് എംപ്ലോയ്മെന്റ് പ്രൊമോഷന് കണ്സള്ട്ടന്റ് ലിമിറ്റഡ്).

ഇത്തവണ ഒമാനിലെ വിദ്യാഭ്യാസ മേഖലയില് ഒഴിവ് വന്നിട്ടുള്ള അധ്യാപക തസ്തികയിലേക്ക് പുതിയ റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്. ലിംഗ വ്യത്യാസമില്ലാതെ അപേക്ഷിക്കാമെങ്കിലും സ്ത്രീകള്ക്ക് മുന്ഗണന നല്കിയിട്ടുണ്ട്. താല്പര്യമുള്ളവര് ഒഡാപെക് വെബ്സൈറ്റില് നല്കിയിട്ടുള്ള മെയിൽ ഐഡിയിലേക്ക് അപേക്ഷ നല്കണം.

അവസാന തീയതി: ഒക്ടോബർ 15

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തസ്തികയും ഒഴിവുകളും

ഇംഗ്ലീഷ്, ഫിസിക്സ്, മാത്സ്, ഐസിടി, ഫിസിക്കല് എജ്യുക്കേഷന് വിഷയങ്ങളിലാണ് ജോലിക്കാരെ ആവശ്യമുള്ളത്. ആകെ ഒഴിവുകള് 05.

ഇംഗ്ലീഷ് = 01
ഫിസിക്സ് = 01
മാത്സ് = 01
ഐസിടി (ഇന്ഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷന് ടെക്നോളജി) = 01
ഫിസിക്കല് എജ്യുക്കേഷൻ = 01

യോഗ്യത

പ്രായപരിധി നിശ്ചയിച്ചിട്ടില്ല. ഉദ്യോഗാര്ഥികള് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും, ബിഎഡും ജയിച്ചിരിക്കണം. പിജിയുള്ളവർക്ക് മുൻഗണന.

ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം.

അധ്യാപന മേഖലയിൽ 2 മുതല് 5 വര്ഷം വരെ എക്സ്പീരിയൽസ് ആവശ്യമാണ്.

ശമ്പളം

പ്രതിമാസം 300 ഒമാനി റിയാലാണ് അടിസ്ഥാന ശമ്പളം. ഇന്ത്യൻ രൂപ 65,000.

ഇതിന് പുറമെ താമസം, മെഡിക്കൽ ഇനഷുറനസ്, വർഷത്തിലൊരിക്കൽ ഇക്കോണമി ക്ലാസ് റിട്ടേണ് ടിക്കറ്റ്, 30 ദിവസത്തെ പെയ്ഡ് ലീവ് എന്നിവയും അനുവദിക്കും.

അപേക്ഷിക്കേണ്ട വിധം

താല്പര്യമുള്ളവർ ഒഡാപെകിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ശേഷം ജോബ് ഓപ്പണിങ് പേജിൽ നിന്ന് ഒമാൻ റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുക. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ നല്കിയിട്ടുണ്ട്. അത് വായിച്ച്‌ സംശയങ്ങൾ തീര്ക്കുക.

അപേക്ഷ നൽകുന്നതിനായി സിവി, പാസ്പോര്ട്ട് കോപ്പി, സർട്ടിഫിക്കറ്റ് കോപ്പി എന്നി സഹിതം [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം. സബ്ജക്‌ട് ലൈനിൽ Teacher എന്ന് രേഖപ്പെടുത്തണം.

അപേക്ഷകൾ ഒക്ടോബർ 15നുള്ളിൽ എത്തിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവരെ ഇമെയിൽ മുഖാന്തിരം വിവരം അറിയിക്കും. കൂടുതൽ വിവരങ്ങൾക്കായി ഒഡെപെക് വെബ്സൈറ്റ് സന്ദർശിക്കാം അല്ലെങ്കിൽ ഹെല്പ്പ്ലൈൻ നമ്ബറുകളായ 0471-2329440/41/42/43/45 എന്നിവയിൽ ബന്ധപ്പെടാം.