പാനൂരിൽ മധ്യവയസ്കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി ; മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കം

Spread the love

കണ്ണൂർ : പാനൂരിൽ മധ്യവയസ്കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി, പൊന്ന്യം പാലത്ത് പള്ളിയുടെ ഉടമസ്ഥതയിലുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

പൊന്ന്യം പുല്യോടിയിലെ കരയമ്പ്രത്ത് വി. ശശി(60)യാണ് മരിച്ചത്. വെള്ളിയാഴ്‌ച 11 മണിയോടെ പൊന്ന്യം പാലത്ത് പള്ളിയുടെ ഉടമസ്ഥതയിലുള്ള റോഡരികിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.

ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുറത്തെടുത്ത മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തലശ്ശേരി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി.