video
play-sharp-fill

പ്രാഥമിക വിദ്യാഭ്യാസ ഘടന മാറും : എൽപി, യുപി ക്ലാസ്സുകളിലെ ഘടനാ മാറ്റത്തിന് ഹൈക്കോടതി അനുമതി നൽകി

പ്രാഥമിക വിദ്യാഭ്യാസ ഘടന മാറും : എൽപി, യുപി ക്ലാസ്സുകളിലെ ഘടനാ മാറ്റത്തിന് ഹൈക്കോടതി അനുമതി നൽകി

Spread the love

സ്വന്തം ലേഖിക

കൊച്ചി: എൽ.പി , യു.പി ക്ലാസ്സുകളിലെ ഘടനാ മാറ്റം ഹൈക്കോടതി അംഗീകരിച്ചു. മാനേജ്മെന്റ് പ്രതിനിധികളടക്കം നാൽപതോളം പേരുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. കേന്ദ്ര വിദ്യഭ്യാസ അവകാശ നിയമം അടിസ്ഥാനമാക്കിയാണ് മാറ്റങ്ങൾ.ഘടനാ മാറ്റം നിലവിൽ വരുന്നതോടെ ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസ്സുകൾ എൽപി വിഭാഗവും ആറ് മുതൽ എട്ട് വരെയുള്ള ക്ലാസ്സുകൾ യുപി വിഭാഗവും ആയി മാറ്റും. ഹൈക്കോടതി മുഴുവൻ ബഞ്ചിന്റേതാണ് ഉത്തരവ്.കേരളത്തിലെ എൽപി, യുപി ക്ലാസ്സുകളുടെ ഘടനയിലും മാറ്റവും നവീകരണവും വേണമെന്നായിരുന്നു ഹർജിക്കാരുടെ വാദം. എൽപി ക്ലാസ്സുകൾ ഒന്നു മുതൽ അഞ്ച് വരെയും, യുപി ക്ലാസ്സുകൾ ആറ് മുതൽ എട്ട് വരെയുമാണ്. എന്നാൽ കേരള വിദ്യാഭ്യാസ ചട്ട പ്രകാരം ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളാണ് എൽപി ക്ലാസ്സുകളുമായാണ ്പരിഗണിച്ചിരുന്നത്.