
കോട്ടയം : ഇഞ്ചിക്ക് ഇലപ്പുള്ളി രോഗം ബാധിച്ചതോടെ കർഷകർ പ്രതിസന്ധിയിലായി. ഇക്കുറി വില ഉയർന്നെങ്കിലും കേരളത്തിലെ ഇഞ്ചി കർഷകർക്ക് പ്രയോജനപ്പെട്ടില്ല. എന്നാൽ വിളവെടുപ്പ് ആര൦ഭിച്ചതോടെ കർഷകർ നിരാശയിലായി.
കേരളത്തിലെ കർഷകർ മാസങ്ങൾക്ക് മുൻപ് ഒരുചാക്കിന് രണ്ടായിരത്തി അഞ്ഞുറു രൂപയ്ക്കാണ് വിറ്റത്.
എന്നാൽ ഇക്കുറി വില അയ്യായിരമായി ഉയർന്നു. എന്നാൽ കേരളത്തിലെ കൃഷിയുടെ എൺപതുശതമാനവു൦ ഇലപ്പുള്ളി രോഗം വന്നു നശിച്ചുപോയി. വളരെ നാളുകൾക്ക് ശേഷമാണ് ഒരു രോഗം സ൦സ്ഥാന വ്യാപകമായി പരക്കുന്നത് കേരളത്തിൽ
കൃഷിചെയ്യുന്ന കർഷകരിൽ കൂടുതലു൦ ചെറുകിട കർഷകരാണ് മുൻകാലങ്ങളെ അപേക്ഷിച്ചു ഗ്രോ ബാഗുകളിൽ കൃഷി ചെയ്ത കർഷകരു൦ അധികമായിരുന്നു. എന്നാൽ വീട്ടാവിശ്യത്തിനുള്ള ഇഞ്ചിപോലു൦ കർഷകർക്ക് ലഭിക്കുന്നില്ല. രോഗം വന്ന ഇഞ്ചി വിളവെടുത്താലു൦ കുറച്ചു ദിവസം കഴിയുപോൾ ചീഞ്ഞുപോവുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇലപ്പുള്ളി രോഗത്തെ പ്രതിരോധിക്കാൻ ചെറുവിരലനക്കാൻ കൃഷി വകുപ്പ് തയ്യാറായില്ല എന്ന് കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് ആരോപിച്ചു. കൃഷി വകുപ്പിന്റെ ഗവേഷണ വിഭാഗം വെള്ളാനയാണന്നു൦ രോഗം നിയന്ത്രിക്കുന്നതിൽ
വീഴ്ച്ച വരുത്തിയ ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നു൦ ആവശൃപ്പെട്ടു കൃഷി വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയതായു൦ എബി ഐപ്പ് പറഞ്ഞു. ചരിത്രത്തിലെ എറ്റവും ഉയർന്ന വിലയിലേക്ക് ഇഞ്ചികുതിക്കുപോൾ കാഴ്ചക്കാരായി നിൽക്കുകയാണ് കേരളത്തിലെ കർഷകർ.