ആർജെയാകാം ഡബ്ബിംഗ് പഠിക്കാം ; കേരള മീഡിയ അക്കാദമിയിൽ ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്സ് ; തിരുവനന്തപുരം-കൊച്ചി സെന്ററുകളിലായി നടക്കുന്ന ക്ലാസിന് രണ്ടര മാസമാണ് കാലാവധി; പ്രായപരിധിയില്ല കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9744844522

Spread the love

കൊച്ചി: സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്സിൻ്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗണ്ട് എൻജിനീയറിംഗ്, ആർജെ ട്രെയിനിംഗ്, ഡബ്ബിംഗ്, പോഡ്കാസ്റ്റ്, വോയിസ് മോഡുലേഷൻ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നേടി ഏറെ തൊഴിൽ സാധ്യതയുള്ള സർക്കാർ അംഗീകൃത ഡിപ്ലോമ നേടാം.

കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം – കൊച്ചി സെൻ്ററുകളിൽ ആണ് ക്ലാസ് നടക്കുന്നത്. അവരവർക്ക് സൗകര്യപ്രദമായ സെൻ്ററിൽ വിദ്യാർത്ഥികൾക്ക് ജോയിൻ ചെയ്യാം. ഇരു സെൻ്ററുകളിലും പ്രവർത്തിക്കുന്ന അക്കാദമിയുടെ റേഡിയോ കേരളയുടെ സ്റ്റുഡിയോയിലാണ് ക്ലാസും പരിശീലനവും. രണ്ടര മാസമാണ് കോഴ്സിൻ്റെ കാലാവധി. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെയാണ് ക്ലാസ്. പ്രായപരിധി ഇല്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ – 9744844522