play-sharp-fill
കൃപാസനം പത്രം അരച്ച് കൊടുത്ത് നാട്ടുകാരുടെ രോഗം മാറ്റുന്ന അച്ഛന് പനി പിടിച്ചു ; പത്രം അരച്ച് കലക്കി കുടിച്ചിട്ടും രക്ഷയില്ല , സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി

കൃപാസനം പത്രം അരച്ച് കൊടുത്ത് നാട്ടുകാരുടെ രോഗം മാറ്റുന്ന അച്ഛന് പനി പിടിച്ചു ; പത്രം അരച്ച് കലക്കി കുടിച്ചിട്ടും രക്ഷയില്ല , സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി

സ്വന്തം ലേഖിക

ആലപ്പുഴ: കൃപാസനം പത്രം അരച്ച് കലക്കി കൊടുത്തു രോഗം മാറ്റുന്ന അച്ഛന് പനി പിട്ച്ചപ്പോൾ സ്വകാര്യ ആശുപത്രിയുടെ ചികിത്സ വേണ്ടി വന്നു.കൃപാസനം ധ്യാനകേന്ദ്രം ഡയറക്ടർ ഫാദർ വി പി ജോസഫ് വലിയവീട്ടിലിനെ കടുത്ത പനിയെ തുടർന്ന് ആലപ്പുഴയിലെ സഹൃദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അച്ചൻ എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. മകൾ കല്യാണത്തിനു സമ്മതിക്കാനായി അമ്മ ദോശമാവിൽ കൃപാസനം പത്രം അരച്ചു ചേർത്ത് നൽകിയതിനു പിന്നാലെ
യുവതി ആശുപത്രിയിലായതിനെ തുടർന്ന് അച്ഛൻ വാർത്തകളിൽ നിറഞ്ഞിരുന്നു.കൃപാസനം പത്രം ഭക്ഷണത്തിൽ ചേർത്ത് നൽകിയ യുവതി ആശുപത്രിയിലായതോടെ പത്രം സാക്ഷ്യം പങ്കുവെക്കാൻ മാത്രമേ ഉപയോഗിക്കാവൂ എന്നും, രോഗശാന്തിയ്ക്കായി ഉപയോഗിക്കരുതെന്നും ഫാദർ വി പി ജോസഫ് വലിയവീട്ടിൽ വ്യക്തമാക്കിയിരുന്നു. പത്രം കത്തിച്ച് ശരീരത്തിൽ പുരട്ടാൻ ആരെയും പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും അച്ഛൻ സോഷ്യ മീഡിയയിൽ പോസ്റ്റ് ചെയ്ക വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു.അതേസമയം പരീക്ഷയിൽ ജയിക്കാൻ സർക്കാർ സ്‌കൂളിൽ അധ്യാപിക കൃപാസനം പത്രം വിതരണം ചെയ്തതും വിവാദമായിരുന്നു. പഠിക്കുന്ന പുസ്തകത്തിലും, കിടക്കുമ്പോൾ തലയിണയ്ക്കടിയിലും കൃപാസനം പത്രം സൂക്ഷിക്കണമെന്നും അധ്യാപിക വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടിരുന്നു.