ശബരിമല സ്വർണക്കവർച്ച: കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവായി: എല്ലാ കാര്യങ്ങളും എസ്‌ഐടി അന്വേഷിക്കണം:ആറാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കണം: രണ്ടാഴ്ചയിലൊരിക്കല്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കണം:എസ്‌ഐടി മറുപടി പറയേണ്ടത് ഹൈക്കോടതിയോടാണെന്നും ഉത്തരവുണ്ട്.

Spread the love

കൊച്ചി: ശബരിമല സ്വർണക്കവർച്ചയില്‍ തിരിമറി നടന്നുവെന്ന് ഹൈക്കോടതി. ശബരിമലയില്‍ തിരിമറി നടന്നുവെന്നത് വിജിലന്‍സ് അന്വേഷണത്തില്‍ നിന്ന് വ്യക്തമാണ്.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വിജിലന്‍സ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണം. എല്ലാ കാര്യങ്ങളും എസ്‌ഐടി അന്വേഷിക്കണമെന്നും ഹൈക്കോടതി അറിയിച്ചു.

ആറാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കണം. രണ്ടാഴ്ചയിലൊരിക്കല്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കണം. എസ്‌ഐടി മറുപടി പറയേണ്ടത് ഹൈക്കോടതിയോടാണെന്നും ഉത്തരവുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ പിടിച്ചെടുത്ത ഡോക്യൂമെന്റസ് കോപ്പി ഹൈക്കോടതി രജിസ്റ്റർക്ക് സേഫ് കസ്റ്റഡി കൊടുക്കണമെന്നും കോടതി നിർദേശിച്ചു