കോഴിക്കോട് യുവതിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; ഫോണിലെ മെസേജുകൾ ഡിലീറ്റ് ചെയ്യിപ്പിച്ചെന്ന് മകൾ; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

Spread the love

കോഴിക്കോട്: ഭർതൃവീട്ടില്‍ യുവതി ആത്മഹത്യചെയ്ത സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും കുടുംബം. കാരശ്ശേരി കൂമ്പറ നെടുങ്ങോട് റംഷിദിന്റെ ഭാര്യ ഷഹർബാൻ (28) ആണ് മരിച്ചത്.

മകളുടെ മരണത്തില്‍ സംശയമുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട്  ഷഹർബാൻ്റെ മാതാവ് താമരശ്ശേരി ഡിവൈഎസ്‌പിക്ക് പരാതിനല്‍കി.

രണ്ടുകുട്ടികളുടെ മാതാവായ ഷഹർബാനെ കഴിഞ്ഞ ഞായറാഴ്ചയാണ് ഭർതൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ യുവതിയെ കണ്ടെത്തിയത്. കട്ടിലില്‍ മുട്ടുകുത്തിനില്‍ക്കുന്ന നിലയിലായിരുന്നു മകളെ കണ്ടതെന്നാണ് അറിയാൻ സാധിച്ചതെന്നും മകളുടെ ഫോണിലെ മെസേജുകള്‍ വീട്ടുകാർ തന്നെക്കൊണ്ട് ഡിലീറ്റ് ചെയ്യിച്ചതായി ഷഹർബാന്റെ മകള്‍ പറഞ്ഞറിഞ്ഞതായും പരാതിയില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭർത്താവ് ഉപദ്രവിക്കുകയും വീട്ടുകാർ മോശമായി പെരുമാറുകയും ചെയ്തിരുന്നുവെന്നും 14 പവൻ സ്വർണവും മഹറും വീട്ടുകാർ എടുത്തത് തിരിച്ചുനല്‍കിയിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. അന്വേഷണം നടത്തി മകളെ ആത്മഹത്യക്ക്‌ പ്രേരിപ്പിച്ചവരെ കണ്ടെത്തി കേസെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.