ഗ്യാസ് സിലിണ്ടറിന് തീപിടിച്ച്‌ നാല് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്ക്; ഒരാളുടെ ആരോഗ്യനില ഗുരുതരം

Spread the love

കണ്ണൂർ: പുതിയങ്ങാടിയില്‍ ഗ്യാസ് സിലിണ്ടറിന് തീപിടിച്ച്‌ നാല് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്ക്.

ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്.
ഇന്ന് പുലർച്ചെയാണ് സംഭവം.

ഇവർ താമസിക്കുന്നത് ഒറ്റമുറിയിലാണ്. ഇന്നലെ രാത്രി ഗ്യാസ് സിലിണ്ടർ ഓഫാക്കാൻ മറന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ ഭക്ഷണമുണ്ടാക്കാൻ കൂട്ടത്തിലൊരാള്‍ എഴുന്നേറ്റ്, സ്റ്റൗവിന്‌ തീകൊളുത്താൻ ശ്രമിച്ചതോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ നാല് പേരെയും പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഒഡീഷ സ്വദേശികളായ ഇവർ മത്സ്യത്തൊഴിലാളികളാണെന്നാണ് വിവരം.