ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയില്‍ സ്വര്‍ണം പൂശാനെത്തിച്ചത് പുതിയ ചെമ്പ് പാളിയെന്ന് മൊഴി; ചെന്നൈയിലെത്തും മുൻപ് ദ്വാരപാലക ശില്‍പപാളികള്‍ വിറ്റിരിക്കുമെന്ന് ദേവസ്വം വിജിലൻസ്

Spread the love

തിരുവനന്തപുരം: ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയില്‍ സ്വർണം പൂശാനെത്തിച്ചത് പുതിയ ചെമ്പ് പാളിയെന്ന് മൊഴി.

എത്തിച്ചത് സ്വർണം പൊതിഞ്ഞവ ആയിരുന്നില്ലെന്നും കാലപ്പഴക്കവും ഉണ്ടായിരുന്നില്ലെന്നും സ്മാർട്ട് ക്രീയേഷൻസ് സി ഇ ഒ പങ്കജ് ഭണ്ഡാരിയുടെ മൊഴി. ഇതോടെ ചെന്നൈയിലെത്തും മുൻപ് ദ്വാരപാലക ശില്‍പപാളികള്‍ വിറ്റിരിക്കാമെന്ന് ദേവസ്വം വിജിലൻസിന്റെ വിലയിരുത്തല്‍.

ദേവസ്വം വിജിലൻസിന്റെ അന്തിമ റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയില്‍ സമർപ്പിക്കും.
അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്വർണപാളികളുടെ തൂക്കത്തില്‍ ഗണ്യമായ കുറവുണ്ടായി എന്നാണ് കോടതിയുടെ കണ്ടെത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുദ്ര വെച്ച കവറിലാണ്, ദേവസ്വം വിജിലൻസ് ആൻഡ് ചീഫ് സെക്യൂരിറ്റി ഓഫീസർ ഹൈക്കോടതിയില്‍ റിപ്പോർട്ട് കൈമാറുക. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് ഈ റിപ്പോർട്ട് കൈമാറുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

ദേവസ്വം വിജിലൻസിൻ്റെ അന്വേഷണ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും, പ്രത്യേക അന്വേഷണ സംഘത്തിന്റെ തുടർനടപടികള്‍.