
കൊച്ചി: കൊച്ചിൻ പോർട്ട് അതോറിറ്റിക്ക് കീഴിൽ ജോലി നേടാൻ അവസരം. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ (സിവില്‍) തസ്തികയിലാണ് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നത്.
യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് തന്നിരിക്കുന്ന മാതൃകയില്‍ അപേക്ഷ നല്‍കാം.
അവസാന തീയതി: നവംബര്‍ 17

Whatsapp Group 1 | Whatsapp Group 2 |Telegram Group
തസ്തികയും ഒഴിവുകളും
കൊച്ചിന് പോരട്ട് അതോറിറ്റിയില്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള്‍ 02.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 16,000നും 20,800നും ഇടയില്‍ ശമ്പളം ലഭിക്കും.
പ്രായപരിധി
42 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത
അംഗീകൃത സ്ഥാപനത്തിന് കീഴില്‍ സിവില്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രി / തത്തുല്യ യോഗ്യത വേണം.
ഏതെങ്കിലും സർക്കാർ, സർക്കാരിതര സ്ഥാപനത്തിൽ പ്ലാനിങ്/ കണ്‍സ്ട്രക്ഷൻ/ ഡിസൈന്‍/ മെയിന്റനന്‍സ്/ എന്നീ മേഖലകളില്‍ ജോലി ചെയ്തുള്ള 12 വർഷത്തെ എക്സ്പീരയിൽസ്.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ള ഉദ്യോഗാർഥികൾ കൊച്ചിൻ പോരട്ട് അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ഹോം പേജിലെ കരിയർ ലിങ്കിൽ ഡെപ്യൂട്ടി എഞ്ചിനീയര്‍ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷന്‍ ലഭ്യമാണ്. അത് വായിച്ച് സംശയങ്ങൾ തീർക്കുക. അപേക്ഷ നല്‍കേണ്ട അവസാന തീയതി നവംബർ 17 ആണ്.
അപേക്ഷ ലിങ്ക് വെബ്സൈറ്റിലുണ്ട്. അത് പൂരിപ്പിച്ച് ആവശ്യമായ സര്‍ട്ടിഫിക്കറ്റ് കോപ്പികൾ സഹിതം അപേക്ഷ നല്‍കണം.
അപേക്ഷ: https://www.cochinport.gov.in/careers