പത്തനംതിട്ടയില്‍ വീടിന് തീപിടിച്ച്‌ ആശാവര്‍ക്കര്‍ക്ക് പൊള്ളലേറ്റ സംഭവം; സമീപത്തെ ക്വട്ടേഴ്സിലെ പൊലീസുകാരന്‍റെ ഭാര്യക്കെതിരെ കേസ്

Spread the love

പത്തനംതിട്ട: കീഴ്വായ്പൂരില്‍ 61കാരിയുടെ വീടിന് തീപിടിക്കുകയും വീട്ടമ്മക്ക് പൊള്ളലേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ സമീപത്തെ ക്വട്ടേഴ്സില്‍ താമസിക്കുന്ന പൊലീസുകാരന്‍റെ ഭാര്യക്കെതിരെ കേസ്.

ആശാപ്രവർത്തക ലതയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അയല്‍വാസിയായ സുമയ്യക്കെതിരെ കീഴ്വായ്പൂർ പൊലീസ് കേസെടുത്തത്. ആശാവര്‍ക്കറായ ലതയുടെ വീടിനാണ് ഇന്നലെ വൈകിട്ട് തീപിടിച്ചത്.

ഇവരുടെ വീടിനോട് ചേർന്നുള്ള പൊലീസ് കോട്ടേഴ്സില്‍ താമസിക്കുന്ന സുമയ്യ അതിക്രമിച്ചു കയറി സ്വർണാഭരണങ്ങള്‍ ചോദിച്ചതില്‍ നല്‍കാത്തതിലൂള്ള വിരോധത്തില്‍ തീ കൊളുത്തിയതാണെന്നാണ് മൊഴി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച വൈകിട്ടാണ് ലതയുടെ വീടിനാണ് തീപിടിച്ചത്. വീട്ടില്‍ അതിക്രമിച്ച്‌ കയറിയ സുമയ്യ കെട്ടിയിട്ട ശേഷം ഭീഷണിപ്പെടുത്തുകയും സ്വർണാഭരണം കവരുകയും തീയിടുകയും ചെയ്തെന്നാണ് ലതയുടെ മൊഴി.

ലതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വീട്ടില്‍ സുമയ്യയുടെ സ്വാന്നിധ്യം ഉറപ്പാക്കാൻ സാധിച്ചിട്ടില്ലെന്നും വിശദമായ അന്വേഷണം വേണമെന്നും പൊലീസ് പറയുന്നു. ലതയുടെ വീടും സുമയ്യ താമസിക്കുന്ന ക്വട്ടേഴ്സും പൊലീസ് സീല്‍ ചെയ്തു. സ്ഥലത്ത് ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തും.