video
play-sharp-fill

കഞ്ചാവ് ചെടി വീട്ടിൽ വളർത്തിയ കേസിൽ ഒളിവിൽ പോയവർ കിലോ കണക്കിന് കഞ്ചാവുമായി പിടിയിൽ

കഞ്ചാവ് ചെടി വീട്ടിൽ വളർത്തിയ കേസിൽ ഒളിവിൽ പോയവർ കിലോ കണക്കിന് കഞ്ചാവുമായി പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

തിരുവല്ല : കഞ്ചാവ് ചെടികൾ വീട്ടിൽ വളർത്തിയ കേസിൽ ഒളിവിൽ പോയ പ്രതികൾ കിലോ കണക്കിന് കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായി. തിരുവല്ല നന്നൂരിൽ മേരിമാതാ പള്ളിക്ക് സമീപമുള്ള വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തി വരുകയായിരുന്ന വള്ളംകുളം പടിഞ്ഞാറു ചെങ്ങമൻ കോളനി സ്വദേശികളായ രതീഷ്(32), രാജീവ് (32) എന്നിവരെയാണ് പിടികൂടിയത്. 53 പൊതി കഞ്ചാവാണ് ഇവരിൽ നിന്ന് കണ്ടെത്തിയത്.ഇവർക്കു കഞ്ചാവ് എത്തിച്ചു നൽകിയ കിഴക്കൻ മുത്തൂർ സ്വദേശി സുബിൻ (21) എന്നയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.എക്സൈസ് ഇൻസ്പെക്ടർ സെബാസ്റ്റിയന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. രാജീവ്, രതീഷ് എന്നിവർ ചെങ്ങമൺ കോളനിയിൽ കഞ്ചാവ് ചെടികൾ വളർത്തിയ കേസിൽ ഒളിവിലായിരുന്നു. പലതവണ പിടിക്കാൻ ശ്രമിച്ചുവെങ്കിലും തിരുവല്ലയുടെ വിവിധ ഭാഗങ്ങളിൽ മാറിമാറി താമസിച്ച് ഇവർ രക്ഷപ്പെടുകയായിരുന്നു.