പൊലീസിന്‍റെ ഇന്‍റർസെപ്റ്റർ വാഹനമിടിച്ച് കൊല്ലത്ത് അപകടം; കോൺഗ്രസ്‌ നേതാവ് എം ലിജു സഞ്ചരിച്ച കാറടക്കം 3 വാഹനങ്ങൾ അപകടത്തിൽപ്പെട്ടു;കോട്ടയം സ്വദേശികളായ കാർ യാത്രികർക്കും രണ്ട് പൊലീസുകാർക്കും പരിക്ക്

Spread the love

 

കൊല്ലം: കൊല്ലം കൊട്ടാരക്കര വയക്കലിൽ കോൺഗ്രസ്‌ നേതാവ് എം ലിജു സഞ്ചരിച്ച കാർ അടക്കം 3 വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. പൊലീസിന്‍റെ ഇന്‍റർസെപ്റ്റർ വാഹനം മറ്റൊരു കാറിൽ ഇടിച്ചതാണ് അപകടത്തിന് കാരണമായത്.

അപകടം കണ്ട് ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും ലിജു സഞ്ചരിച്ച കാറും അപകടത്തിൽപ്പെടുകയായിരുന്നു. ലിജുവിന് പരിക്കില്ല. വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

എന്നാൽ അപകടത്തിൽ കോട്ടയം സ്വദേശികളായ കാർ യാത്രികർക്കും രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group