
കോട്ടയം: മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിനായി വനംവകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് നടത്തുന്ന തീവ്രയജ്ഞ പരിപാടിയുടെ രണ്ടാംഘട്ടം ആരംഭിച്ചു.
കോട്ടയം, ഇടുക്കി ജില്ലകളും എറണാകുളം ജില്ലയിലെ ഹൈറേഞ്ച് സര്‍ക്കിള്‍ മേഖലകളും ഉള്‍പ്പെടുത്തിയുള്ള ഒന്നാം ഘട്ടത്തില്‍ ലഭിച്ച 2375 പരാതികളില്‍ 122 എണ്ണം പഞ്ചായത്തുതലത്തില്‍ പരിഹരിച്ചിരുന്നു.
എരുമേലി പഞ്ചായത്തിലെ ഏയ്ഞ്ചല്‍വാലി പ്രദേശത്ത് കാട്ടുപന്നികളാൽ കൃഷിനാശം സംഭവിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ഈ പ്രശ്നത്തിന് പരിഹാരമായി ആനപ്രതിരോധ കിടങ്ങുകൾ, സൗരോർജ്ജ വേലികൾ, വിസ്ത ക്ലിയറൻസ് തുടങ്ങിയ നടപടികൾക്ക് ദുരന്തനിവാരണ ഫണ്ട്, തൊഴിൽ ഉറപ്പ് പദ്ധതി, പ്രത്യേക കാർഷിക പാക്കേജ് ഫണ്ട്, പഞ്ചായത്ത് ഫണ്ടുകൾ തുടങ്ങിയവ ഉപയോഗപ്പെടുത്തുന്നതിനുള്ള തീരുമാനം ജില്ലാതല യോഗങ്ങളിൽ ചർച്ച ചെയ്യപ്പെടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group