ഭൂട്ടാൻ വാഹനക്കടത്ത്; കൂടുതല്‍ നട‌പടിയുമായി കസ്റ്റംസ്; അമിതിന്റെ ഉള്‍പ്പെ‌ടെ മൂന്ന് വാഹനങ്ങള്‍ കൂടി പിടിച്ചെടുത്തു

Spread the love

കൊച്ചി: ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട “ഓപ്പറേഷൻ നുംഖോർ” അന്വേഷണം ശക്തമാകുന്നു.

video
play-sharp-fill

കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ തുടർ അന്വേഷണത്തില്‍ മൂന്നു വാഹനങ്ങള്‍ കൂടി പിടിച്ചെടുത്തു.
ഇതില്‍ രണ്ടെണ്ണം സിനിമാ നടൻ അമിത് ചക്കാലക്കലിന്‍റെ പേരിലായിരുന്നു, മൂന്നാമത്തെ വാഹനം പാലക്കാട് സ്വദേശിയുടെ കൈവശം കണ്ടെത്തിയതുമാണ്.

ഒളിപ്പിച്ച നിലയില്‍ സൂക്ഷിച്ചിരുന്ന ഈ വാഹനങ്ങള്‍ അന്വേഷണത്തിനിടെ കണ്ടെത്തിയതായും കസ്റ്റംസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
അതേസമയം, ഭൂട്ടാനില്‍ നിന്നുള്ള അനധികൃത വാഹനക്കടത്തിനുപിന്നില്‍ തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ ആസ്ഥാനമായ “ഷൈൻ മോട്ടോർസ്” എന്ന സംഘത്തിന്റെ പങ്ക് കണ്ടെത്തിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സതിക് ഭാഷയും ഇമ്രാൻ ഖാനും നയിച്ച സംഘമാണ് ഈ തട്ടിപ്പിനുപിന്നില്‍ പ്രവർത്തിച്ചിരുന്നത് എന്ന് ഇഡി വൃത്തങ്ങള്‍ പറഞ്ഞു. ഭൂട്ടാനില്‍ നിന്നുള്ള കാറുകള്‍ വ്യാജ എൻഒസികള്‍ (NOC) ഉപയോഗിച്ച്‌ ഇന്ത്യയിലേക്ക് കടത്തുകയായിരുന്നു ഇവർ നടത്തിയ പ്രധാന രീതി.