play-sharp-fill
ധനകാര്യ സ്ഥാപനത്തിൽ തട്ടിപ്പ് നടത്തിയ ശേഷം ടോയിലറ്റിൽ പോയി വസ്ത്രം മാറ്റി പർദയണിഞ്ഞ് മുങ്ങിയ യുവതി അറസ്റ്റിൽ

ധനകാര്യ സ്ഥാപനത്തിൽ തട്ടിപ്പ് നടത്തിയ ശേഷം ടോയിലറ്റിൽ പോയി വസ്ത്രം മാറ്റി പർദയണിഞ്ഞ് മുങ്ങിയ യുവതി അറസ്റ്റിൽ

സ്വന്തം ലേഖിക

ചാലക്കുടി: ധനകാര്യ സ്ഥാപനത്തിൽ നിന്നും രണ്ട് ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ എറണാകുളം എളമക്കര സ്വദേശിയായ യുവതി അറസ്റ്റിൽ. സൗമ്യ സുകുമാരൻ (26) ആണ് അറസ്റ്റിലായത്. കോഴിക്കോട് കുന്ദമംഗലത്തിനു സമീപം പെരിങ്ങളത്തുനിന്നാണ് ഇവർ പിടിയിലായത്.ജൂൺ 27-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തെറ്റായ വിവരങ്ങൾ നൽകി ധനകാര്യ സ്ഥാപനത്തിലെ ജീനവക്കാരെ കബളിപ്പിച്ചാണ് സൗമ്യ പണം തട്ടിയെടുത്തത്. ഗായത്രി എന്ന് സ്വയം പരിചയപ്പെടുത്തി തന്റെ 18 പവൻ പണയത്തിലാണെന്നും അത് ലേലംചെയ്യാൻ പോകുകയാണെന്നും തുക തിരിച്ചടച്ച് വീണ്ടും പണയം വയ്ക്കാൻ സഹായിക്കണം എന്നുമായിരുന്നു ആവശ്യവുമായാണ് ഇവർ സ്ഥാപനത്തെ ബന്ധപ്പെട്ടത്. കോഴിക്കോട് സ്വദേശിനിയാണെന്നും ഭർത്താവ് വിദേശത്താണെന്നും ചാലക്കുടി കൂടപ്പുഴയിലുള്ള വീട്ടിലാണു ഇപ്പോൾ താമസമെന്നും യുവതി പറഞ്ഞു.സൗമ്യയുടെ നിർദ്ദേശ പ്രകാരം ചാലക്കുടി നോർത്ത് ജംഗ്ഷനിലുള്ള എസ്.ബി.ഐ. ശാഖയിൽ ജീവനക്കാരെ വിളിച്ചു വരുത്തി. തുടർന്ന് ബാങ്ക് അധികൃതരുമായി താൻ സംസാരിക്കാമെന്ന് വിശ്വസിപ്പിച്ച് കൗണ്ടറിലെത്തി പുതിയ അക്കൗണ്ട് തുടങ്ങുന്നതിനെക്കുറിച്ച് സംസാരിക്കുകയും 2.12 ലക്ഷം രൂപ പണയം എടുക്കാനെന്ന നിലയിൽ ജീവനക്കാരിൽ നിന്നും വാങ്ങുകയായിരുന്നു.കുറച്ചു സമയം കൗണ്ടറിലെ ക്യൂവിൽ തന്നെ നിന്ന യുവതി അൽപസമയത്തിനുശേഷം ബാങ്കിലെ ടോയിലറ്റിലേക്ക് പോയി കൈയിൽ കരുതിയിരുന്ന പർദ ധരിച്ച് മുങ്ങുകയായിരുന്നു. പർദ ധരിച്ചെത്തിയ സ്ത്രീ പുറത്തേയ്ക്കു പോകുന്നതിൽ സംശയം തോന്നിയ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർയുവതിയെ പിന്തുടർന്നുവെങ്കിലും ഫലമുണ്ടായില്ല. ബാങ്കിലെത്തി വിവരം തിരക്കിയപ്പോഴാണ് യുവതിയുടം കള്ളക്കളി ബോധ്യമായത്.തുടർന്ന് ബാങ്കിലെ സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് എറണാകുളം, കൊച്ചി മേഖലകളിൽ പ്രത്യേകാന്വേഷണ സംഘത്തിലെ അംഗങ്ങൾ ഒരാഴ്ചയോളം നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ കണ്ടെത്തുകയായിരുന്നു.