
വിശാഖപട്ടണം: വനിതാ ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയോടുള്ള മത്സരത്തില്‍
ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. വിശാഖപ്പട്ടണത്ത് ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 40 ഓവറില്‍ ഏഴിന് 153 എന്ന നിലയിലാണ്.
റിച്ചാ ഘോഷ് (36), സ്നെഹ് റാണ (0) എന്നിവരാണ് ക്രീസില്‍. സ്മൃതി മന്ദാന (32), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (9) എന്നിവര്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്ലോ ട്രയോണ്‍. രണ്ട് പേരെ പുറത്താക്കിയ നാങ്കുലുലെക്കോ മ്ലാബ എന്നിവരാണ് ഇന്ത്യയെ തകര്‍ത്തത്.
പ്രതിക റാവല്‍ (37) – സ്മൃതി സഖ്യം മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 55 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ സ്മൃതിയെ പുറത്താക്കി മ്ലാബ ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക് ത്രൂ നല്കി. തുടര്‍ന്നെത്തിയ ഹര്‍ലീന്‍ ഡിയോള്‍ (13), ഹര്‍മന്‍പ്രീത് കൗര്‍ (9), ജമീമ റോഡ്രിഗസ് (0), ദീപ്തി ശര്‍മ (4) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഇതിനിടെ പ്രതികയും മടങ്ങിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ ആറിന് 102 എന്ന നിലയാലിയ ഇന്ത്യ. പിന്നാലെ റിച്ച – അമന്‍ജോത് കൗര്‍ (13) സഖ്യം 51 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചതും. അമന്‍ജോത് 40-ാം ഓവറില്‍ മടങ്ങി. ഇനി റിച്ച ഘോഷിലാണ് ഇന്ത്യയുടെ പ്രതീക്ഷ.
നേരത്തെ, ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ട് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നനഞ്ഞ ഔട്ട് ഫീല്‍ഡിനെ തുടര്‍ന്ന് വൈകിയാണ് മത്സരം ആരംഭിക്കുന്നത്. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്.
അമന്‍ജോത് കൗര്‍ ടീമില്‍ തിരിച്ചെത്തി. രേണുക സിംഗാണ് വഴിമാറി കൊടുത്തത്. ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ദക്ഷണാഫ്രിക്ക ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് തോറ്റു. പിന്നാലെ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചു.