
ഭോപ്പാൽ: എ ഐ ഉപയോഗിച്ച് സഹപാഠികളുടെ അശ്ലീലചിത്രങ്ങൾ നിർമിച്ച എൻജിനിയറിങ് വിദ്യാർഥി പിടിയിൽ. ഛത്തീസ്‌ഗഢിലെ നയാ റായ്‌പൂരിലുള്ള ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിലെ വിദ്യാർഥിയാണ് പിടിയിലായത്. ഇയാൽ ബിലാസ്‌പൂർ സ്വദേശിയാണ്.
അശ്ലീലചിത്രങ്ങൾ നിർമിച്ച് പ്രചരിപ്പിച്ചു എന്നപേരിൽ 36 വിദ്യാർഥികളാണ് പരാതി നൽകിയത്. പരാതിയെ തുടർന്ന് കോളേജ് അധികൃതർ നടത്തിയ അന്വേഷണത്തിലാണ് വിഡിയോകളും ചിത്രങ്ങളും ഇയാളിൽ നിന്ന് കണ്ടെത്തിയത്. പരാതി ലഭിച്ചതിനു പിന്നാലെ അന്വേഷണസമിതി രൂപീകരിക്കുകയും ഇയാളുടെ പക്കലുള്ള മൊബൈലും ലാപ്ടോപ്പും പെൻഡ്രൈവുകളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
മൂന്നാം വർഷ എൻജിനിയറിങ് വിദ്യാർഥിയെ ഇതിനെ തുടർന്ന് സസ്പെൻഡ് ചെയ്‌തിട്ടുണ്ട്. പൊലീസിൽ ഇതുവരെ വിദ്യാർഥികൾ പരാതി നൽകിയിട്ടില്ല, പരാതി ലഭിക്കുന്നപക്ഷം നടപ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. വിദ്യാർഥികളുടെ വിഡിയോകളും ചിത്രങ്ങളും ഇയാൾ മറ്റാർക്കെങ്കിലും കൈമാറിയിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group