
മലയാള സിനിമയിലെ ശ്രദ്ധേയനായ നടനും തിരക്കഥാകൃത്തുമാണ് റോണി ഡേവിഡ് രാജ്. ഡാഡി കൂള്‍, ആഗതൻ, ചട്ടമ്ബി നാട്, ട്രാഫിക്, അയാളും ഞാനും തമ്മില്‍ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനും തിരക്കഥാകൃത്തുമാണ് റോണി ഡേവിഡ് രാജ്. ഡാഡി കൂള്‍, ആഗതൻ, ചട്ടമ്ബി നാട്, ട്രാഫിക്, അയാളും ഞാനും തമ്മില്‍ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
മമ്മൂട്ടി നായകനായി എത്തിയ കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തില്‍ പ്രാധാന കഥാപാത്രത്തെ അവതരിപ്പിച്ചും സിനിമയുടെ തിരക്കഥാകൃത്തുമായതോടെ മലയാളി പ്രേക്ഷകർക്കിടയില്‍ വലിയൊരു സ്ഥാനം തന്നെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇപ്പോഴിതാ മലയാള സിനിമയില്‍ പഴയ കാലത്തെ പോലെ കൂടുതല്‍ എഴുത്തുകാർ ആവശ്യമുണ്ടെന്ന് പറയുകയാണ് താരം. നൈറ്റ് റൈഡേഴ്സ് എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൂടുതല്‍ നല്ല എഴുത്തുകാർ വരണമെന്ന് തോന്നുന്നു. ഇപ്പോള്‍ ഉള്ളവർ മാത്രം പോരാ ഒരുപാട് പേർ മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു.
റോണി ഡേവിഡ് രാജിന്റെ വാക്കുകൾ ഇങ്ങനെ:
‘കൂടുതല്‍ മികച്ച എഴുത്തുകാർ വരണമെന്ന് തോന്നുന്നു. ഇപ്പോള്‍ ഉള്ളവർ മാത്രം പോരാ. ഒരുപാട് പേർ മുന്നോട്ട് വരണം. 80കളിലും 90കളിലുമൊക്കെ ഉണ്ടായിരുന്നതു പോലെ. അന്നാണ് ഏറ്റവുംനല്ല സുവർണകാലം. ലോഹിതദാസ്, ഡെന്നിസ് ജോസഫ്, പത്മരാജൻ, രഘുനാഥ് പലേരി, എംടി ഇവരുടെയെല്ലാം വളരെ പ്രത്യേകതയുള്ള വർക്കുകളാണ്. അത്രയും പേർ നമുക്ക് ഇന്ന് ഇല്ല. ഒരു പക്ഷെ എനിക്ക് തോന്നുന്നത് മമ്മൂട്ടിയും മോഹൻലാലിന്റെയും ഫാൻ ബേസ് ഉണ്ടാകാനുള്ള കാരണം പോലും ഇത്രയും വിവിധങ്ങളായ കഥാപാത്രങ്ങള്‍ ഉണ്ടാകാനുള്ള കാരണം പോലും ഈ എഴുത്തുകാരാണ്.
എഴുത്തുകാരും ടെക്നീഷ്യൻസും ഒരുമിച്ച് വരുമ്ബോഴാണ് ഈ പറഞ്ഞതു പോലെ ആ കോമ്ബിനേഷൻ വർക്കാവുന്നത്. ആ തിരക്കഥയ്ക്ക് അതിന് ഉചിതമായിട്ട് എടുക്കാൻ കഴിയുന്ന സംവിധായകരും കൂടി വരുമ്ബോഴാണ് നല്ലൊരു കലാമൂല്യമുള്ള സിനിമയും നടന്മാരുമുണ്ടാകുന്നത്. ലോഹിതദാസിന്റെ സിനിമകള്‍ നോക്കി കഴിഞ്ഞാല്‍ ഭരതം, കമലദളം, ഹിസ്ഹൈനസ് അബ്ദുള്ള, കിരീടം. ശ്രീനിയേട്ടന്റെ നോക്കുകയാണെങ്കില്‍ സന്മനസുള്ളവർക്ക് സമാധാനം, ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, പട്ടണപ്രവേശനം തുടങ്ങിയ സിനിമകളാണ്. അങ്ങനെ പല പല കഥാപാത്രങ്ങള്‍ക്ക് ലാലേട്ടൻ വിധേയനാവുകയാണ്.
മമ്മൂക്കയുടെ കഥാപാത്രങ്ങള്‍ നോക്കുകയാണെങ്കില്‍ ന്യൂഡല്‍ഹി, നായർ സാബ്, ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, ഓഗസ്റ്റ് 1 എന്നിവയാണ്. മറു വശത്ത് ലോഹിതദാസിന്റെ തനിയാവർത്തനം പോലെയുള്ള സിനിമകളുമുണ്ട്. ആ തോതില്‍ അത്രത്തോളം വ്യത്യസതമായ കഥാപാത്രങ്ങളാണ് അദ്ദേഹത്തിനും ലഭിച്ചത്’-റാേണി വർഗീസ് കൂട്ടിച്ചേർത്തു.