
ആർത്തവ അവധി നയത്തിന് അംഗീകാരം നല്‍കി കർണാടക സർക്കാർ. സർക്കാർ- സ്വകാര്യ സ്ഥാപനങ്ങളിലും വ്യാവസായിക മേഖലയിലും ജോലി ചെയ്യുന്ന വനിതാ തൊഴിലാളികള്‍ക്ക് എല്ലാ മാസവും ഒരു ദിവസം ശമ്ബളത്തോടുകൂടിയ ആർത്തവ അവധി നല്‍കുന്നതിനാണ് ക്യാബിനറ്റ് അംഗീകാരം നല്‍കിയത്.
30 ലക്ഷത്തോളം കോർപ്പറേറ്റ് തൊഴിലാളികള്‍ ഉള്‍പ്പെടെ 60 ലക്ഷത്തിലധികം സ്‌ത്രീകള്‍ സംസ്ഥാനത്ത് വിവിധ തൊഴിലുകളില്‍ ഏർപ്പെടുന്നുണ്ടെന്നാണ് കർണാടക സർക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ആർത്തവ അവധി പ്രാബല്യത്തില്‍ വരുന്നതിന് മുൻപായി ബോധവത്കരണ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും അധികാരികള്‍ അറിയിച്ചു.
പുതിയ നയം പ്രഖ്യാപിച്ചതോടെ ആർത്തവ അവധി നല്‍കുന്ന ബീഹാർ, ഒഡീഷ സംസ്ഥാനങ്ങള്‍ക്കൊപ്പം ഉള്‍പ്പെട്ടിരിക്കുകയാണ് കർണാടക.