
ദില്ലി: കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ദില്ലിയില്‍ കൂടിക്കാഴ്ച്ച നടത്തി. സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ നിതിന്‍ ഗഡ്കരി അംഗീകരിച്ചതായി മന്ത്രി മുഹമ്മദ് റിയാസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
എന്‍എച്ച് 66ന്റെ നിര്‍മ്മാണം കാരണം തടസ്സപ്പെട്ട കോഴിക്കോട് സിറ്റി റോഡിന്റെ ഭാഗമായുള്ള പനാത്ത് താഴം – നേതാജി നഗറില്‍ എലിവേറ്റഡ് ഹൈവേയ്ക്ക് ഫണ്ട് നല്കാന് നിതിന്‍ ഗഡ്കരി നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പങ്കുവെച്ച ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. കൂടാതെ, വിശദമായ കാര്യങ്ങള്‍ ദില്ലിയില്‍ 3 മണിക്ക് ചേരുന്ന പത്രസമ്മേളനത്തില്‍ അറിയിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
ബഹുമാനപ്പെട്ട കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ശ്രീ നിതിൻ ഗഡ്കരിയെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനോടൊപ്പം ഡല്‍ഹിയില്‍ സന്ദർശിക്കുകയുണ്ടായി.
സംസ്ഥാന സർക്കാർ മുന്നോട്ട് വെച്ച നിർദ്ദേശങ്ങള്‍ ശ്രീ നിതിൻ ഗഡ്കരി അംഗീകരിച്ചു. വിശദമായ കാര്യങ്ങള്‍ ഡല്‍ഹിയില്‍ 3 മണിക്ക് പത്രസമ്മേളനത്തില്‍ അറിയിക്കുന്നതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതിൻ്റെ ഭാഗമായി, എൻഎച്ച് 66 ൻ്റെ നിർമ്മാണം കാരണം തടസ്സപ്പെട്ട കോഴിക്കോട് സിറ്റി റോഡിൻ്റെ ഭാഗമായുള്ള പനാത്ത് താഴം – നേതാജി നഗറില്‍ എലിവേറ്റഡ് ഹൈവേയ്ക്ക് ഫണ്ട് നല്കാൻ ശ്രീ. നിതിൻ ഗഡ്കരി നിർദ്ദേശം നല്കി.
കേരളത്തിൻ്റെ പശ്ചാത്തല വികസന മേഖലയുടെ വികസനത്തില്‍ അനുഭാവ പൂർണമായ സമീപനം സ്വീകരിച്ച കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ശ്രീ നിതിൻ ഗഡ്കരിയ്ക്കും നിശ്ചയദാർഢ്യത്തോട് കൂടി നേതൃത്വം നല്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് വകുപ്പിൻ്റെ നന്ദി അറിയിക്കുന്നു.