
മലയാളികളുടെ ഇഷ്ടഭക്ഷണമാണ് ചോറും മീൻ കറിയും അല്ലെങ്കിൽ കപ്പയും മീൻ കറിയും. മീൻകറി എന്ന് വച്ചാല്‍ നല്ല ഒന്നാന്തരം ഉലുവയോക്കെ ചേർത്ത കറി.
മീൻ കറി തയ്യാറാക്കുമ്പോൾ സാധാരണയായി നാം ഉലുവ ചേർക്കാറുണ്ട്. ഇതിന് പിന്നിൽ ഒരു പ്രധാന കാരണമുണ്ട്. പലർക്കും ആ കാരണം എന്തെന്ന് ഇപ്പോഴും അറിയില്ല. എന്നാൽ പണ്ടുമുതല്‍ നമ്മുടെ അമ്മമാർ ചെയ്യുന്നത് കണ്ട് നമ്മളും ശീലിച്ചു വരുന്നു.
ഉലുവ ചേർക്കുന്നതിന്റെ പ്രധാന കാരണം, കേരളീയ രുചിയിലുള്ള മീൻകറികളില്‍ പലപ്പോഴും വാളൻപുളി അല്ലെങ്കില്‍ കുടംപുളി ഉപയോഗിക്കാറുണ്ട്. ഒപ്പം തന്നെ മിക്കവരും ഉലുവ പൊടി അല്ലെങ്കില്‍ ഉലുവയോ ചേര്‍ക്കാറുണ്ട്. ഉലുവയ്ക്ക് നേരിയ കൈപ്പ് രസമുണ്ട്, ഇത് കറിയുടെ കടുത്ത പുളിയെ സന്തുലിതമാക്കി, രുചികൂട്ടാൻ സഹായിക്കുന്നു. അതായത് ഉലുവ ചേർക്കുന്നത് പുളി കുറയ്ക്കാൻ സഹായിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



