
കോഴിക്കോട്: പത്താം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്.
കോഴിക്കോട് നാദാപുരത്താണ് സംഭവം. ബസ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള അഞ്ചുപേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കേസില്‍ അഞ്ച് എഫ് ഐ ആര്‍ ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വ്യത്യസ്ത സമയങ്ങളിലായാണ് പീഡനം നടന്നതെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.