തിരുവനന്തപുരത്ത് തേങ്ങയിടാൻ തെങ്ങിൽ കയറിയ തൊഴിലാളി കടന്നൽ കുത്തേറ്റ് മരിച്ചു

Spread the love

തിരുവനന്തപുരം : തേങ്ങയിടാൻ തെങ്ങിൽ കയറിയയാൾ കടന്നൽ കുത്തേറ്റ് മരിച്ചു.

നഗരൂർ വെള്ളല്ലൂർ കുറക്കോട്ടുകോണം പാറവിള വീട്ടിൽ ജി ആനന്ദൻ (64) ആണ് മരിച്ചത്.

വെള്ളല്ലൂർ സ്വദേശിയുടെ പുരയിടത്തിലെ തെങ്ങിൽ തേങ്ങയിടാൻ കേറിയപ്പോഴായിരുന്നു സംഭവം, തെങ്ങിൽ നിന്ന് തേങ്ങ വെട്ടാനൊരുങ്ങവെയാണ് ഇദ്ദേഹത്തെ കടന്നൽ ആക്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെങ്ങിൽ കൂടു വച്ചിരുന്ന കൂറ്റൻ കടന്നൽ ആനന്ദന്റെ തലയിലും ശരീര ഭാഗങ്ങളിലും കുത്തി.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ആനന്ദനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.