മലപ്പുറം വെട്ടിച്ചിറയിൽ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് തീ പിടുത്തം; സംഭവം ദേശീയ പാതയ്ക്ക് സമീപത്തെ ചായക്കടയിൽ

Spread the love

മലപ്പുറം: മലപ്പുറം വെട്ടിച്ചിറയിൽ തീ പിടുത്തം. ദേശീയ പാതയ്ക്ക് സമീപത്തെ ചായക്കടയിലാണ് ആദ്യം തീപിടിത്തം ഉണ്ടായത്.

video
play-sharp-fill

കട പൂർണ്ണമായും കത്ത് നശിച്ചു. തുടർന്ന് പരിസരത്തുള്ള മറ്റു കടകളിലേക്കും തീ വ്യാപിച്ചിരിക്കുകയാണ്. ഫയർഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സംഭവത്തിൽ ആളപായം ഒന്നുമില്ല. ഗ്യാസിലിൻഡർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.