പാലക്കാട് ഷൊര്‍ണൂരില്‍ എട്ടാംക്ലാസുകാരി ഗര്‍ഭിണി; പിടിയിലായത് 13 കാരനായ സഹപാഠി

Spread the love

പാലക്കാട്: ഷൊർണൂരിൽ എട്ടാം ക്ലാസ്സുകാരി ഗർഭിണിയായ സംഭവത്തില്‍ വിദ്യാർത്ഥിനിയുടെ സഹപാഠിയെ പൊലീസ് അറസ്റ്റുചെയ്തു.

കടുത്ത വയറുവേദനയെത്തുടർന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞത്. തുടർന്ന് പെണ്‍കുട്ടിതന്നെ എല്ലാം തുറന്നുപറയുകയായിരുന്നു. തുടർന്ന് രക്ഷിതാക്കള്‍ പെണ്‍കുട്ടിയുടെ ക്ലാസില്‍ പഠിക്കുന്ന പതിമൂന്നുകാരനെതിരെ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പുപ്രകാരമാണ്  കേസെടുത്തിരിക്കുന്നത്. ആണ്‍കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോർഡിനുമുന്നില്‍ ഹാജരാക്കി. ഷൊർണൂർ ഡിവൈഎസ്പി ആർ മനോജ് കുമാറാണ് കേസന്വേഷിച്ചത്.