ന്യൂ മാഹി ഇരട്ട കൊലക്കേസ്:’തെളിവില്ലാതാക്കിയത് പൊലീസ് തന്നെ, രാഷ്ട്രിയ പ്രേരിതമായി അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രവർത്തിച്ചു; ആരോപണവുമായി മുൻ ഡിജിപി ടി.പി സെൻകുമാർ

Spread the love

തിരുവനന്തപുരം: ന്യൂ മാഹി ഇരട്ട കൊലപാതകത്തില്‍ പൊലീസിനെതിരെ ആരോപണവുമായി മുൻ ഡിജിപി ടി.പി സെൻകുമാർ രംഗത്ത്.കേസിൽ തെളിവില്ലാതാക്കിയത് പോലീസ് തന്നെയാണ്.മുഴുവൻ പ്രതികളെയും വെറുതെ വിടാനുള്ള കാരണം തെളിവ് ഇല്ലാതാക്കിയത് തന്നെയാണ്.പോലീസ് ശ്രേണി രാഷ്ട്രീയത്തിന് വഴിപ്പെടുകയും ഭരിക്കുന്ന പാർട്ടിയുടെ ഏജൻസിയായി മാറുകയും ചെയ്യുന്നു.

ഫസൽ വധക്കേസിൽ ആർഎസ്എസ്നെ പ്രതിയാക്കുവാൻ ഭരണസ്വാധീനം ഉപയോഗിച്ച് ശ്രമിച്ചു.സത്യസന്ധമായി അന്വേഷിക്കുവാൻ ശ്രമിച്ച ഡിവൈഎസ്പി രാധാകൃഷ്ണന് അതീവ ദുരന്തങ്ങൾ ഉണ്ടായി.അന്ന് രാഷ്ട്രിയ പ്രേരിതമായി പ്രവർത്തിച്ചത് 2 ഡിവൈഎസ്പിമാരാണ് .രാഷ്ട്രീയക്കാർക്ക് സഹായം നൽകിയ ഉദ്യോഗസ്ഥർ പല സ്ഥാനമാനങ്ങളും നേടിയാണ് വിരമിച്ചതെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു