നടുവേദനയ്ക്കുള്ള ഒറ്റമൂലിയായി കഴിച്ചത് എട്ടു ജീവനുള്ള തവളകളെ ; ദഹനവ്യവസ്ഥ തകരാറിലയതോടെ നടുവേദനയ്ക്ക് പുറമെ കടുത്ത വയറുവേദനയുമായി വയോധിക

Spread the love

ചികിത്സയ്ക്ക് വേണ്ടി കല ഡോക്ടർമാരെ കാണുന്നതും മരുന്നുകൾ കഴിക്കുന്നതും സ്വാഭാവികമാണ്. എന്നാൽ ചിലർ ഡോക്ടറെ കാണിക്കാതെ ചില ഒറ്റമൂലികളും പരീക്ഷിക്കാറുണ്ട്. എങ്കിൽ ചിലത് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. അത്തരത്തില്‍ നടുവേദന മാറ്റാനായി എട്ട് തവളകളെ വിഴുങ്ങിയ വയോധികയാണ് ഇപ്പോള്‍ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുന്നത്.

ചൈനയില്‍ രണ്ടാഴ്ച മുമ്ബാണ് സംഭവം നടന്നത്. എട്ട് ചെറിയ തവളകളെയാണ് എണ്‍പത്തിരണ്ടുകാരിയായ ഷാങ് വിഴുങ്ങിയത്. നടുവേദനയ്ക്കുള്ള ഒറ്റമൂലിയായി കഴിച്ച സാധനം കടുത്ത വയറുവേദനയടക്കമുള്ള പ്രശ്നങ്ങള്‍ക്ക് കാരണമായി. ഷാങ് സെജിയാങ് പ്രവിശ്യയിലെ ഹാങ്ഷൗ ആശുപത്രിയിലാണ്‌ ചികിത്സയില്‍ കഴിഞ്ഞത്.

വയോധികയ്ക്ക് വളരെക്കാലമായി ഡിസ്‌ക്കിന്റെ പ്രശ്നമുണ്ടായിരുന്നു. തവളകളെ ജീവനോട് വിഴുങ്ങിയാല്‍ നടുവേദന മാറുമെന്ന് ഷാങിനെ ആരോ പറഞ്ഞുവിശ്വസിപ്പിച്ചിരുന്നു. ഇതുപ്രകാരം തന്റെ കുടുംബാംഗങ്ങളോട് തവളകളെ പിടിച്ചുതരാൻ അവർ ആവശ്യപ്പെടുകയായിരുന്നു. കുടുംബാംഗങ്ങള്‍ അത് അനുസരിക്കുകയും ചെയ്‌തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തവളകളെ വിഴുങ്ങിയതോടെ വയോധികയുടെ ദഹനവ്യവസ്ഥ ആകെ തകരാറിലായി. ഡോക്ടർമാർ അവരെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. തവളകളെ വിഴുങ്ങിയാല്‍ നടുവേദന മാറുമെന്നതിന് യാതൊരു തെളിവുമില്ല. ഇത്‌ രോഗിയുടെ ദഹനവ്യവസ്ഥയെ തകരാറിലാക്കുകയും ശരീരത്തില്‍ ചില പരാദങ്ങള്‍ ഉണ്ടാകാൻ കാരണമാവുകയും ചെയ്യുമെന്ന് ഡോക്ടർ പറഞ്ഞു.

രണ്ടാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം ഷാങിനെ ആശുപത്രിയില്‍ നിന്ന് ‌ഡിസ്‌ചാർജ് ചെയ്‌തു.