കോട്ടയം കെഎസ്ആർടിസി ഡിപ്പോയിലെത്തിയ ബസിനുള്ളിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി ; മുണ്ടക്കയം ഏന്തയാർ സ്വദേശി ജോസ് ആണ് മരിച്ചത്

Spread the love

കോട്ടയം: കെഎസ്ആർടിസി ഡിപ്പോയിലെത്തിയ ബസിനുള്ളിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി.

മുണ്ടക്കയം ഏന്തയാർ സ്വദേശി ജോസി (68)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാസർകോട് സുള്ള്യയിൽ നിന്നും കൊട്ടാരക്കരയിലേയ്ക്കു പോകുകയായിരുന്നു ബസ്.

ഈ ബസ് കോട്ടയം ഡിപ്പോയിൽ എത്തിയപ്പോഴാണ് ഇദ്ദേഹത്തെ സീറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് മൃതദേഹം ജില്ലാ ജനറൽ ആശുപത്രിയിലേയ്ക്കു മാറ്റി. പ്രാഥമിക നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി.