തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയിൽ ചികിത്സയിലിരുന്ന ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

Spread the love

തിരുവനന്തപുരം: പട്ടം എസ്‍യുടി ആശുപത്രിയിൽ ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്നതിന് ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കരകുളം സ്വദേശിയായ ജയന്തി ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഭാസുരൻ അതേ ആശുപത്രിയിൽ ചികിത്സയിലാണ്.

ഒന്നാം തീയതി മുതൽ ജയന്തി ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു. വൃക്ക രോഗിയായിരുന്നു ജയന്തി. ചികിത്സയിലായിരുന്ന ജയന്തിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കെട്ടിടത്തിൽ നിന്ന് ചാടി മരിക്കാൻ ശ്രമിക്കുകയായിരുന്നു ഭർത്താവ്. സംഭവം ആശുപത്രി ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടതോടെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. എന്താണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം തുടങ്ങി.