ഇന്നൊരു വെറൈറ്റി ബണ്‍ പൊറോട്ട തയ്യാറാക്കിയാലോ? വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന റെസിപ്പി ഇതാ

Spread the love

കോട്ടയം: ഇന്നൊരു വെറൈറ്റി ബണ്‍ പൊറോട്ട തയ്യാറാക്കിയാലോ? വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു ഐറ്റം.

ആവശ്യമായ ചേരുവകള്‍

മൈദ -2 കപ്പ്
എണ്ണ – കാല്‍ കപ്പ്
ഉപ്പ് – ആവശ്യത്തിന്
ചെറിയ ചൂടുള്ള പാല് – ഒരു ഗ്ലാസ്
ചെറിയ ചൂടുള്ള വെള്ളം – 1 ഗ്ലാസ്‌
തയ്യാറാക്കുന്ന വിധം

മൈദ ഒരു ബൗളില്‍ ഇട്ടുകൊടുത്തതിന് ശേഷം അതിലേക്ക് എണ്ണ ഒഴിച്ച്‌ കൊടുക്കുക. ഇനി ചെറിയ ചൂടുള്ള പാലും ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുത്ത് ചെറിയ ചൂട് വെള്ളവും കുറച്ച്‌ ഒഴിച്ച്‌ നല്ലതുപോലെ ഇതിനെയൊന്ന് കുഴച്ചെടുക്കുക. കുഴക്കുന്ന സമയത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കാനും മറക്കേണ്ട. മാവിനെ നല്ല പോലെ സോഫ്റ്റ് ആക്കിയതിനുശേഷം ഉരുട്ടി, മുകളില്‍ എണ്ണ ചേര്‍ക്കാം.

എന്നിട്ട് ഇതിനെ ഒരു നനഞ്ഞ തുണികൊണ്ട് മൂടി വയ്ക്കുക. ഒരു മണിക്കൂർ കഴിയുമ്പോള്‍ തുണി നീക്കിയതിന് ശേഷം മാവിനെ കൈ കൊണ്ട് ചെറിയ ഉരുളകളാക്കി മാറ്റാം. എന്നിട്ട് മുകളില്‍ വീണ്ടും എണ്ണ പുരട്ടാം. അതിന് ശേഷം ഓരോന്നായി പരത്തിയെടുത്ത് റോള്‍ ചെയ്തെടുത്തതിനുശേഷം ദോശക്കല്ലില്‍ വെച്ച്‌ ഒന്ന് പ്രസ് ചെയ്ത്ചുട്ടെടുക്കുക. ഇതോടെ നല്ല രുചികരമായ പഞ്ഞി പോലെയുള്ള ബണ്‍ പൊറോട്ട റെഡി.