
ഡൽഹി:ന്യൂഡൽഹി:ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവിന്റെ ദേഹത്ത് തിളച്ച എണ്ണയും മുളകുപൊടിയും ഒഴിച്ച് ഭാര്യ. ഗുരുതരമായി പരുക്കേറ്റ ഭർത്താവിനെ ഡർഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.
ഒക്ടോബർ മൂന്നാം തീയതിയായിരുന്നു സംഭവം. പുലർച്ചെ മൂന്നു മണിയോടെയാണ് ഉറങ്ങിക്കിടന്ന ഭർത്താവിന്റെ ദേഹത്തേക്ക് ഭാര്യ തിളച്ച എണ്ണ ഒഴിച്ചത്. ഇവരുടെ എട്ടുവയസ്സുകാരിയായ മകളും സമീപത്ത് കിടക്കുന്നുണ്ടായിരുന്നു.
പെട്ടെന്നൊരു വേദന തോന്നി എഴുന്നേറ്റ് നോക്കിയപ്പോഴാണ് പൊള്ളലേറ്റതാണെന്ന് ദിനേഷിന് മനസ്സിലായത്. ദേഹത്തും മുഖത്തും തിളച്ച എണ്ണ ഒഴിക്കുക മാത്രമല്ല, പൊള്ളലേറ്റ ഇടങ്ങളിൽ ഭാര്യ മുളകുപൊടി വിതറിയെന്നും ദിനേഷ് പൊലീസിനോട് പറഞ്ഞു. നിലവിളിച്ചാൽ നിങ്ങളുടെ മുഖത്ത് ഇനിയും എണ്ണ ഒഴിക്കുമെന്ന് പറഞ്ഞ് ഭാര്യ ഭീഷണിപ്പെടുത്തിയെന്നും ദിനേഷ് പൊലീസിനോട് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദിനേഷിന്റെ നിലവിളി കേട്ടാണ് അയൽക്കാരും താഴത്തെ നിലയിൽ താമസിക്കുന്ന വീട്ടുടമസ്ഥനും ഓടിയെത്തിയത്. ബലം പ്രയോഗിച്ച് വാതിൽ തുറന്നാണ് അവർ അകത്തേക്ക് കയറിയത്. അപ്പോഴാണ് ദിനേഷിനെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഭാര്യ അകത്ത് ഒളിച്ചിരിക്കുന്നതും അയല്‍ക്കാരുടെ ശ്രദ്ധയില്‍പെട്ടു. വീട്ടുടമയാണ് ദിനേഷിനെ ആശുപത്രിയിൽ എത്തിച്ചത്.