play-sharp-fill
കേന്ദ്ര സർക്കാരിന്റെ സ്വച്ച് ഭാരത് സമ്മർ ഇന്റേൻഷിപ്പ് പദ്ധതി:  യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥികൾക്ക്  ആദരം

കേന്ദ്ര സർക്കാരിന്റെ സ്വച്ച് ഭാരത് സമ്മർ ഇന്റേൻഷിപ്പ് പദ്ധതി: യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥികൾക്ക് ആദരം

സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ മാനവ വിഭവശേഷി വകുപ്പിന്റെ സ്വച്ഛ് ഭാരത് സമ്മർ ഇന്റേൺഷിപ്പ് പദ്ധതി 2018 ൽ യൂണിവേഴ്‌സിറ്റി സംസ്ഥാന കേന്ദ്ര തലങ്ങളിൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്‌മെന്റിലെ മൂന്നാം വർഷ ബിരുദ്ധ വിദ്യാർത്ഥികളായ നിഥിൻ എം.എം , ഇഷാൻ എം, അമൽ ചന്ദ്ര സി, അൽഫീന ജാഫർ, ഐശ്വര്യ ജോസഫ്, കാർത്തികേയൻ ആർ, രക്ഷിത്, വിഷ്ണു മഹേഷ്, റിൻഷ പി എന്നിവർ അർഹരായി. സംസ്ഥാന തലത്തിൽ 50,000 രൂപയും, യൂണിവേഴ്‌സിറ്റി തലത്തിൽ 30000 രൂപയും പ്രശസ്തി പത്രവും അക്കാദമിക് തലത്തിൽ രണ്ട് ക്രഡിറ്റ് പോയിന്റ് എന്നിവയാണ് അവാർഡുകൾ.
നോഡൽ ഓഫിസറായ ഡോ.സഞ്ജീവ് ഖാന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ നൂറ് മണിക്കൂറിലധികം തിരുവനന്തപുരം ഗ്രാമീണമേഖലകളിൽ പ്രവർത്തിച്ചത്. ബോധവത്കരണ പ്രവർത്തനങ്ങളിലും ശുചീകരണ പ്രവർത്തനങ്ങളിലും സജീവമായിരുന്നു വിദ്യാർത്ഥികൾ. മഹാത്മാഗാന്ധിയുടെ ആശയങ്ങൾ പ്രാവർത്തികമാക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് വിദ്യാർത്ഥികൾ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്.