
കൊളംബോ: വനിതാ ഏകദിന ലോകകപ്പില്‍ പാകിസ്ഥാന് മൂന്നാം തോല്‍വി. 222 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ പാകിസ്ഥാന്‍ 36.3 ഓവറില്‍ 114 റണ്‍സിന് ഓള്‍ ഔട്ടായി 107 റണ്‍സിന്‍റെ കൂറ്റൻ തോല്‍വി വഴങ്ങി. 35 റണ്‍സെടുത്ത സിദ്ര ആമിന്‍ ആണ് പാകിസ്ഥാന്‍റെ ടോപ് സ്കോറര്‍. ഓസീസിനായി കിം ഗാരത് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മേഗന്‍ ഷട്ടും അന്നാബെല്‍ സതര്‍ലാന്‍ഡും രണ്ട് വിക്കറ്റ് വീതമെടുത്തു.
ജയത്തോടെ ഓസ്ട്രേലിയന്‍ വനിതകള്‍ അഞ്ച് പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ ഇന്ത്യയെയും ഇംഗ്ലണ്ടിനെയും മറികടന്ന് ഒന്നാം സ്ഥാനത്തെത്തി.
ഇംഗ്ലണ്ട് രണ്ടാമതും ഇന്ത്യ മൂന്നാമതുമാണ്. തുടര്‍ച്ചയായ മൂന്നാം തോല്‍വി വഴങ്ങിയ പാകിസ്ഥാൻ പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്ത് തുടരുന്നു. സ്കോര്‍ ഓസ്ട്രേലിയ 50 ഓവറില്‍ 221-9, പാകിസ്ഥാന്‍ 36.3 ഓവറില്‍ 114ന് ഓള്‍ ഔട്ട്

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോടും രണ്ടാം മത്സരത്തില്‍ ഇന്ത്യയോടും തോറ്റ പാകിസ്ഥാന്‍ നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ വിറപ്പിച്ചെങ്കിലും ബാറ്റിംഗില്‍ അടിതെറ്റി വീഴുകയായിരുന്നു. മൂന്നാം ഓവറിലെ പാകിസ്ഥാന് ഓപ്പണര്‍ സദാഫ് ഷമാസിനെ നഷ്ടമായി. ആറാം ഓവറില്‍ മറ്റൊരു ഓപ്പണറായ മുനീബ അലിയും(3) മടങ്ങി.
സിദ്ര അമീന്‍ ഒറ്റക്ക് പൊരുതിയെങ്കിലും സിദ്ര നവാസ്(5), നതാലിയ പര്‍വേസ്(1), എയ്മാന്‍ ഫാത്തിമ(0) എന്നിവരെ കൂടി വേഗം നഷ്ടമായ പാകിസ്ഥാന്‍ 31-5ലേക്ക് കൂപ്പുകുത്തി. സ്കോര്‍ 50 കടക്കും മുമ്പെ ക്യാപ്റ്റൻ ഫാത്തിമ സനയും(11) ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തി. റമീം ഷാമിന്‍റെയും(15) നഷ്റ സന്ധുവന്‍റെയും(11) പോരാട്ടം പാകിസ്ഥാനെ 100 കടത്തിയെങ്കിലും തോല്‍വി ഒഴിവാക്കാനായില്ല.