പ്രധാനമന്ത്രിയെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിക്ക്; നിർണായക കൂടിക്കാഴ്ച നാളെ

Spread the love

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കൂടിക്കാഴ്ച നടത്തും,​ ആഭ്യന്തര മന്ത്രി അമിത് ഷായെയും മുഖ്യമന്ത്രി കാണും. നാളെയാണ് അമിത് ഷായുമായുള്ള ചർച്ച നിശ്ചയിച്ചിരിക്കുന്നത്.

വയനാടിനുള്ള കേന്ദ്ര സഹായം വർദ്ധിപ്പിക്കൽ,​ എയിംസ്,​ ജി.എസ്.ടി പരിഷ്കാരം തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാനത്തിന്റെ നിലപാട് ഇരുവരെയും മുഖ്യമന്ത്രി അറിയിക്കുമെന്നാണ് വിവരം. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ,​ മുഹമ്മദ് റിയാസ്,​ ചീഫ് സെക്രട്ടറി ജയതിലക് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.

ഉരുൾ പൊട്ടൽ ദുരന്തം വിതച്ച വയനാടിന്റെ പുനർനിർമ്മാണത്തിന് കേന്ദ്രം ഒക്ടോബർ ഒന്നിന് പ്രഖ്യാപിച്ച കേന്ദ്ര സഹായം പര്യാപ്തമല്ലെന്ന് കേരളം അറിയിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയനാടിനായി 2221 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അമിത് ഷാ തലവനായുള്ള ഉന്നതാധികാര സമിതി 260.56 കോടി രൂപയാണ് ദേശീയ ദുരന്ത ലഘൂകരണ നിധിയിൽ നിന്ന് അനുവദിച്ചത്.